മധ്യവയസ്കന്‍ വെടിയേറ്റ് മരിച്ചു

ഉഴവൂര്‍ : കോട്ടയം ജില്ലയില്‍ ഉഴവൂരില്‍ മധ്യവയസ്കന്‍ വെടിയേറ്റ് മരിച്ചു. ഉഴവൂര്‍ ഇടക്കോലി  ശാസ്താകുളം ക്ഷേത്രത്തിനടുത്ത് വേര്കടപ്പനാല്‍ വീട്ടില്‍ ഷാജു ഇസ്രായേല്‍ (53) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 7.45 ന് വീട്ടിനുള്ളില്‍ വെച്ചാണ് വെടിയേറ്റത്. തോക്ക് വൃത്തിയാകുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റതാകാമെന്നാണ് പൊലീസ് നിഗമനം.

സ്വന്തമായി തോക്കും ലൈസന്‍സും ഉള്ള ആളാണ് ഷാജു. അപകടം നടക്കുമ്പോള്‍ ഭാര്യ ഷൈല മാത്രമേ വീട്ടിലുണ്ടായിരുന്നൊള്ളു. എസ് ഐ ഷമീര്‍ ഖാന്‍, സിഐ കെ പി തോംസണ്‍ എന്നിവരുടെ നേതൃത്വത്തില്‍ കുറവിലങ്ങാട് പൊലീസ് സ്ഥലതെത്തി മേല്‍ നടപടി സ്വീകരിച്ചു. ഷാജുവിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Share news
error: Content is protected !!
Scroll to Top