തിരൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ബഹ്‌റൈനില്‍ നിര്യാതനായി

മനാമ: ബഹ്‌റൈനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം തിരൂര്‍ സ്വദേശി അക്ബര്‍ വലിയകത്ത്(65) നിര്യാതനായി. ബുദയ്യ റോഡിലെ സ്വവസതിയില്‍ രാത്രി 10.30 ഓടെയാണ് മരിച്ചത്. 25 വര്‍ഷത്തോളമായി ബഹ്‌റൈനില്‍ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: റംല. മക്കൾ: ജാസ്​മിൻ, സന.മരുമക്കൾ: ഷബീർ, മുനീർ.നിരവധി ബന്ധുക്കൾ ബഹ്​റൈനിലുണ്ട്​. മൃതദേഹം ബഹ്‌റൈനില്‍ തന്നെ ഖബറടക്കാനുള്ള നടപടികള്‍ നടന്നു വരുന്നു.

Share news
error: Content is protected !!
Scroll to Top