Section

malabari-logo-mobile

പുതുവര്‍ഷാഘോഷം; കുവൈത്തില്‍ പടക്കങ്ങള്‍, ഫോം സ്‌പ്രേ എന്നിവയ്ക്ക് വിലക്ക്

HIGHLIGHTS : കുവൈത്ത: പുതുവര്‍ഷത്തോടനുബന്ധിച്ച് ആഭ്യന്തരമന്ത്രാലയം രാജ്യത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി. ആഘോഷങ്ങള്‍, ഫോം സ്‌പ്രേ എന്നിവയ്ക്കാണ് നിരോധനം ഏ...

കുവൈത്ത: പുതുവര്‍ഷത്തോടനുബന്ധിച്ച് ആഭ്യന്തരമന്ത്രാലയം രാജ്യത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി. ആഘോഷങ്ങള്‍, ഫോം സ്‌പ്രേ എന്നിവയ്ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്തിന്റെ പാരമ്പര്യത്തിനും നിയമങ്ങള്‍ക്കും നിരക്കാത്തവിധം പരിധിവിട്ട ആഘോഷങ്ങള്‍ അനുവദിക്കില്ലെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞിട്ടുണ്ട്.

പുതുവര്‍ഷത്തിന്റെ ഭാഗമായുള്ള എല്ലാ സുരക്ഷാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായതായി സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. എല്ലാ അതിര്‍ത്തിച്ചെക്ക്‌പോയിന്റുകളും കര്‍ശനമായ നിരീക്ഷണത്തിലാണ്. ആഘോഷത്തിന്റെ ഭാഗമായി ഗതാഗത തടസ്സമുണ്ടാക്കുകയോ അപകടകരമായി വാഹനമോടിക്കുകയോ ചെയ്യരുതെന്നാണ് പോലീസിന്റെ താക്കീത്. ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ കണ്‍ട്രോള്‍ റൂം വഴിയും അല്ലാതെയും ഉള്ള നിരീക്ഷണം ഉണ്ടായിരിക്കുമെന്നും നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നല്‍കി.

sameeksha-malabarinews

പുതുവത്സരത്തില്‍ ഇപ്രാവശ്യം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കും തുടര്‍ച്ചയായി നാലു ദിവസം അവധി നല്‍കുന്നത് പരിഗണനയിലാണെന്നും സിവില്‍ സര്‍വ്വീസ് കമ്മീഷനിനെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഡിസംബര്‍ 29,30 ദിവസങ്ങളിലാണ് അവധി പരിഗണനയിലുള്ളതെന്നും ഇക്കാര്യത്തില്‍ മന്ത്രിസഭയായിരിക്കും അന്തിമ തീരുമാനം കൈകൊള്ളുകയെന്നും കമ്മീഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!