Section

malabari-logo-mobile

ആരോഗ്യ കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

HIGHLIGHTS : മലപ്പുറം: ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിലമ്...

മലപ്പുറം: ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിലമ്പൂര്‍ ചുങ്കത്തറയില്‍ സി എച്ച് സി യില്‍ ജനകീയ പങ്കാളിത്തത്തോടെ നിര്‍മ്മിച്ച ഡയാലിസിസ് കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം. ആരോഗ്യ കേന്ദ്രങ്ങളില്‍ കൂടുതല്‍ ഡോക്റ്റര്‍മാരെ നിയമിക്കും.
ആരോഗ്യരംഗത്ത് കേരളം കൂടുതല്‍ നേട്ടങ്ങളുണ്ടാക്കിയെങ്കിലും അതിന്റെ ഫലം ഇല്ലാതാക്കുന്ന തരത്തിലാണ് ജീവിത ശൈലീ രോഗങ്ങള്‍ വര്‍ദ്ധിക്കുന്നത്.ഇതിന് പുറമെയാണ് കാന്‍സര്‍, ഹൃദ് രോഗം തുടങ്ങിയ രോഗങ്ങള്‍ പ്രായ ഭേദമന്യേ വര്‍ദ്ധിച്ച് വരുന്നത്. തെറ്റായ ജീവിതരീതിയും ഭക്ഷണവുമാണ് പ്രാധാന രോഗകാരണങ്ങള്‍. ഇത്തരത്തിലുള്ള രോഗങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തുതിനുള്ള പരിശോധന സൗകര്യങ്ങള്‍ ആശുപത്രികളില്‍ ഒരുക്കും. ആര്‍ദ്രം പദ്ധതി സംസ്ഥാനത്ത് കാര്യക്ഷമമായി നടപ്പാക്കും. വ്യായാമത്തിന്റെ കുറവും ഭക്ഷണത്തിലെ മായവുമാണ് പ്രധാന രോഗകാരണങ്ങള്‍. രോഗം വന്നിട്ട് ചികില്‍സിക്കുന്നതിന് പകരം രോഗം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനായി വ്യാപകമായ ബോധവല്‍കരണം ആവശ്യമാണെന്നും അദ്ധേഹം പറഞ്ഞു. ഡയാലിസിസ് മെഷീന്‍ നല്‍കിയവര്‍ക്കുള്ള ഉപഹാരവും മുഖ്യമന്ത്രി നല്‍കി. പി.വി അന്‍വര്‍ എം.എല്‍ എ അദ്ധ്യക്ഷത വഹിച്ചു. പി. എച്ച്‌സിക്ക് സൗജന്യമായി സ്ഥലം നല്‍കിയ കുടുംബത്തിനുള്ള ഉപഹാരം പി.വി അബ്ദുല്‍ വഹാബ് എം.പി നല്‍കി. ജനപ്രതിനിധികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!