പരപ്പനങ്ങാടിയില്‍ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു

പരപ്പനങ്ങാടി: ശനിയാഴ്ച രാത്രി ചെട്ടിപ്പടിയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ചിലെ ചീരാന്റെ പുരയ്ക്കല്‍ ഹജ്ജുവിന്റെ മകന്‍ അല്‍താഫ്(23) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ വെച്ചാണ് മരണം.

ഇന്നലെ രാത്രി ഒമ്പതുമണിയോടെ ചെട്ടിപ്പടിയില്‍ വെച്ച് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.

മാതാവ്: നദീറ. സഹോദരങ്ങള്‍:മുഹമ്മദ് ആസിഫ്,ഫാത്തിമ.

Share news
error: Content is protected !!
Scroll to Top