Section

malabari-logo-mobile

കുവൈത്തില്‍ സ്വദേശികള്‍ക്ക് 150 ദിനാര്‍ ശമ്പളത്തില്‍ ജോലി

HIGHLIGHTS : കുവൈത്ത് സിറ്റി: ഏറെ വിവിദം സൃഷ്ടിച്ചിരിക്കുകയാണ് കുവൈത്തില്‍ സ്വദേശികള്‍ക്കായി പരസ്യം ചെയ്തിരിക്കുന്ന ജോലി. 150 ദിനാര്‍ ശമ്പളത്തിന് ജോലി ചെയ്യാനാണ...

കുവൈത്ത് സിറ്റി: ഏറെ വിവിദം സൃഷ്ടിച്ചിരിക്കുകയാണ് കുവൈത്തില്‍ സ്വദേശികള്‍ക്കായി പരസ്യം ചെയ്തിരിക്കുന്ന ജോലി. 150 ദിനാര്‍ ശമ്പളത്തിന് ജോലി ചെയ്യാനാണ് ജലം-വൈദ്യുതി മന്ത്രാലയത്തിന് കീഴിലായി സ്വദേശികളെ ക്ഷണിച്ചുകൊണ്ട് പത്രപരസ്യം നല്‍കിയിരിക്കുന്നത്.മീറ്റര്‍ റീഡിങ്, ഡ്രൈവര്‍ തസ്തികകളില്‍ ജോലി ചെയ്യുന്നതിന് സ്വദേശികളെ ക്ഷണിച്ചുകൊണ്ടുള്ളതാണ് ഈ പത്രപരസ്യം.

വളരെ കുറഞ്ഞ് വേതനത്തിന് സ്വദേശികളെ ജോലിക്കായി ക്ഷണിച്ചുകൊണ്ടുള്ള പത്രപരസ്യം സമൂഹമാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ചയായിരിക്കുകയാണിവിടെ. ഇതിനെതിരെ സ്വദേശികളില്‍ നിന്നും കടുത്ത പ്രതികരണം ഇതുവഴി ഉയര്‍ന്നതോടെയാണ് ഇത് വിവാദത്തിലേക്ക് തിരിഞ്ഞത്. സ്വദേശികളെ ഉന്നയിച്ചുതന്നെയാണോ ഈ പത്രപരസ്യം എന്ന കാര്യത്തിലും ഇവര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

sameeksha-malabarinews

എന്നാല്‍ പരസ്യത്തില്‍ പറഞ്ഞിരിക്കുന്ന തുക അടിസ്ഥാന ശമ്പളം മാത്രമാണെന്നും സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്തു വരുന്ന സ്വദേശികള്‍ക്ക് നല്‍കി വരുന്ന ആനൂകൂല്യമായ 600 ദിനാര്‍ കൂടി ഇവര്‍ക്ക് നല്‍കുമെന്നും . ഇതുകൂടി ലഭിക്കുമ്പോള്‍ 750 ദിനാര്‍ ലഘഭിക്കുമെന്ന തരത്തിലുള്ള വിശദീകരണങ്ങളും ഇതിന് ചിലര്‍ നല്‍കുന്നുണ്ട്.

എന്നാല്‍ സ്വകാര്യ മേഖലയില്‍ തൊഴില്‍ ചെയ്യുന്ന സ്വദേശികള്‍ക്ക് ഉയര്‍ന്ന ശമ്പളവും നിലവാരമുള്ള രീതിയിലുള്ള പരിഗണനയും നല്‍കണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് ജലം-വൈദ്യുതി മന്ത്രി ബഖീത്ത് അല്‍ റാഷിദി പ്രതികരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!