കുവൈത്തില്‍ വിദ്യാര്‍ത്ഥിനിയുടെ സ്‌കൂള്‍ ബാഗില്‍ തോക്ക് കണ്ടെത്തി

കുവൈത്ത് സിറ്റി:  പതിനൊന്ന് വയസ്സുകാരിയുടെ സ്‌കൂള്‍ ബാഗില്‍ നിന്ന് തോക്ക് കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
സ്‌കൂള്‍ പ്രിന്‍സിപ്പലാണ് തോക്ക് കണ്ടെത്തിയ വിവരം പോലീസിലറിയിച്ചത്. അല്‍ജഹറയിലെ സ്‌റ്റേഷനിലാണ് ബാഗില്‍ നിന്നും തോക്ക് കണ്ടത്തിയ വിവരമറിയിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടനതന്നെ സ്‌കൂളിലെത്തി തോക്ക് പിടിച്ചെടുക്കുയായിരുന്നു.
തോക്ക് എങ്ങിനെ തന്റെ ബാഗില്‍ വന്നെന്ന് അറിയില്ലെന്നാണ് പെണ്‍കുട്ടി പോലീസിന് മൊഴിനല്‍കിയിരിക്കുന്നത്. വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാക്കളെയും കേസന്വേഷണത്തിന്റെ ഭാഗമായി വിളിപ്പിച്ചിട്ടുണ്ട്. അനധികൃതമായി തോക്ക്‌കൈവശം വെച്ചതിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്

Related Articles