ബഹറൈനില്‍ പൊളിക്കുന്ന കെട്ടടിത്തിന്റെ മേല്‍ക്കുര വീണ് നിരവധി കാറുകള്‍ തകര്‍ന്നു

മനാമ : പൊളിച്ചുകൊണ്ടിരുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂര മെയിന്‍ റോഡിലേക്ക് ഇടിഞ്ഞു വീണ് നിരവധി കാറുകള്‍ തകര്‍ന്നു. മനാമ അല്‍ നയീം ഏരിയയിലെ അല്‍ നഷാമാ കഫ്തീരയുടെ എതിര്‍വശത്തുള്ള കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്ന് വീണത്. രാവിലെ പത്ത് മണിയോടെയാണ് സംഭവം.

ഇവിടെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഒരു സ്‌കൂള്‍കെട്ടിടത്തിന്റെ മേല്‍ക്കുരയാണ് റോഡിലേക്ക് വീണത്. ഇത് പൊളിച്ചുമാറ്റുന്ന പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കയാണ് അപകടം.
നാലോളം കാറുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

Share news
error: Content is protected !!
Scroll to Top