കുവൈത്തില്‍ സമൂഹ മാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ കടുത്ത നടപടി

കുവൈറ്റ് സിറ്റി: രാജ്യത്ത് സമൂഹമാധ്യമങ്ങളില്‍ കര്‍ശന പരിശോധനയുമായി ആഭ്യന്തരമന്ത്രാലയത്തിലെ സൈബര്‍ ക്രൈം വിഭാഗം രംഗത്ത്. പരിശോധനയുടെ ഭാഗമായി സമൂഹ മാധ്യമങ്ങളിലെ നിരവധി വ്യാജ അക്കൗണ്ടുകള്‍ അധികൃതര്‍ അടച്ചുപൂട്ടി. രാജ്യത്തിന്റെ ഐക്യം തകര്‍ക്കുന്ന തരത്തില്‍ വ്യാജ സന്ദേശം പ്രചരിപ്പിച്ച ട്വിറ്റര്‍ അക്കൗണ്ടുകളും മറ്റ് സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകളുമാണ് മരവിപ്പിച്ചിരിക്കുന്നത്. ഇത്തരത്തില്‍ വ്യാജ പ്രചരണം നടത്തുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവും 3000 മുതല്‍ 10000 ദിനാര്‍വരെ പിഴയുമാണ് ശിക്ഷവിധിച്ചിരിക്കുന്നത്. ഇങ്ങനെയുള്ള ചില അക്കൗണ്ട് ഉടമകള്‍ പിടിയിലാവുകയും അവര്‍ക്ക് ശിക്ഷ വിധിച്ചുകഴിഞ്ഞതായുമാണ് റിപ്പോര്‍ട്ട്.

ഈ വര്‍ഷം ആദ്യം മുതല്‍ ഇതുവരെ രണ്ടായിരക്കോളം കേസുകളാണ് സൈബര്‍ ക്രൈം വിഭാഗം റജിസ്റ്റര്‍ ചെയ്തുകഴിഞ്ഞിട്ടുള്ളത്.

സമൂഹമാധ്യമങ്ങളിലൂടെയുള്ള ബ്ലാക്‌മെയില്‍, അപകീര്‍ത്തിപ്പെടുത്തല്‍, ആള്‍മാറാട്ടം നടത്തല്‍ എന്നിവയും ഇവയില്‍പ്പെടും. നിലവില്‍ രാജ്യത്ത് സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നയാളുകളുടെ എണ്ണം 30 ലക്ഷമാണ്.

Related Articles