ബന്ധുനിയമന വിവാദം; കെ ടി ജലീലിന്റെ രാജിവരെ സമരം;ലീഗ്

കോഴിക്കോട്: ബന്ധുനിയമ വിവാദവുമായി ബന്ധപ്പെട്ട് കെ ടി ജലീലിനെതിരെ മുസ്ലിംലീഗിന്റെ പടയൊരുക്കം. നിയമപരമായും രാഷ്ട്രീയപരമായും ജലീലിനെതിരെ നീങ്ങാനാണ് മുസ്ലിംലീഗ് ഒരുങ്ങുന്നത്. കെ ടി ജലീലിനെതിരെ ഗവര്‍ണറെ കണ്ട് പരാതി നല്‍കുമെന്ന് കെ.പി.എ മജീദ് അറിയിച്ചു.

മന്ത്രി ഈ നിയമനത്തിലൂടെ സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നും ഇതിനാല്‍ മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെടാനുമാണ് മുസ്ലിംലീഗിന്റെ നീക്കം. കൂടാതെ നിയമലംഘനത്തിനെതിരെ കോടതിയെ സമീപിക്കാനും ഒരുങ്ങുകയാണ്.

ജലീല്‍ രാജിവെക്കുന്നതുവരെ പ്രതിഷേധങ്ങള്‍ തുടരുമെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കി.

Related Articles