കെവിന്‍ വധം ദുരഭിമാനക്കൊലതന്നെ;വിചാരണം ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം;കോടതി

കോട്ടയം: കെവിന്‍ വധം ദുരഭിമാനക്കൊല തന്നെയാണെന്ന് കോടതി. ദളിത് ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട കെവിന്‍ സവര്‍ണ ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട നീനുവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിനുള്ള

കോട്ടയം: കെവിന്‍ വധം ദുരഭിമാനക്കൊല തന്നെയാണെന്ന് കോടതി. ദളിത് ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട കെവിന്‍ സവര്‍ണ ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട നീനുവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിനുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രോസിക്യൂഷന്‍ വാദം. പ്രോസിക്യൂഷന്‍ വാദങ്ങള്‍ പ്രതിഭാഗം എതിര്‍ത്തു. എന്നാല്‍ പ്രോസിക്യൂഷന്റെ എല്ലാ വാദങ്ങളും ശരിവെച്ച സെഷന്‍ കോടതി കെവിന്‍ വധം ദുരഭിമാനക്കൊലയാണെന്ന് അംഗീകരിക്കുകയായിരുന്നു.

കേസില്‍ ആറുമാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

2018 മെയ് 27 നാണ് കോട്ടയം പ്ലാത്തറയില്‍ കെവിന്‍ പി.ജോസഫിനെ(24) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.