കുവൈറ്റില്‍ ഒന്നര വയസുകാരന്‍ ഹോട്ടലിലെ സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു

കുവൈറ്റ് സിറ്റി: ഒന്നരവയസുകാരന്‍ ഹോട്ടലിലെ സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു. യുഎയിലെ ഹുജൈറയില്‍ താമസിക്കുന്ന കുടുംബം അവധി ആഘോഷിക്കാനെത്തിയപ്പോഴാണ് ദാരുണസംഭവം ഉണ്ടായത്. റൂം ഒഴിയുന്നതിനിടെ സാധനങ്ങള്‍ ഒതുക്കിവെക്കുന്നതിനിടെയാണ് ദമ്പതികള്‍ കുഞ്ഞ് കൂടെയില്ലെന്ന് അറിയുന്നത്. ഉടനെ ഇവര്‍ പരിസരത്ത് പരിശോധന നടത്തുകയായിരുന്നു. അപ്പോഴാണ് കുഞ്ഞ് പൂളില്‍ വീണു കിടക്കുന്നത് കണ്ടത്. ഉടനെ ആശുപത്രയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

സ്വിമ്മിങ് പൂളിന് സമീപം സുരക്ഷാ ജീവനക്കാരോ ക്യാമറ ഉള്‍പ്പെടെയുള്ള നിരീക്ഷണ സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല. ഹോട്ടിലെ ലിഫ്റ്റിന്റെ വാതില്‍ നേരെ തുറക്കുന്നത് സ്വിമ്മിങ് പൂളിലേക്കാണ്. ഇതുവഴിയാകാം കുഞ്ഞ് ഇവിടെ പെട്ടെന്ന് എത്തിയതെന്നാണ് നിഗമനം.

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് ഹോട്ടല്‍ മാനേജ്‌മെന്റിനെതിരെ നിയമനടപടിസ്വീകരിക്കുമെന്ന് കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top