Section

malabari-logo-mobile

പാടത്ത് കീടനാശിനി തളിക്കവെ അസ്വസ്ഥതയുണ്ടായ രണ്ട് പേര്‍ മരിച്ചു

HIGHLIGHTS : തിരുവല്ല: പാടത്ത് കീടനാശിനി തളിക്കവെ അസ്വാസ്ഥത അനുഭപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ടുപേര്‍ മരിച്ചു. തിരുവല്ല വേങ്ങലിലാണ് സംഭ...

തിരുവല്ല: പാടത്ത് കീടനാശിനി തളിക്കവെ അസ്വാസ്ഥത അനുഭപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ടുപേര്‍ മരിച്ചു. തിരുവല്ല വേങ്ങലിലാണ് സംഭവം നടന്നത്. കുഴുപ്പില്‍ കോളനിയില്‍ സനില്‍ കുമാര്‍,ജോണി എന്നിവരാണ് മരിച്ചത്. അസ്വസ്ഥത അനുഭവപ്പെട്ട മൂന്ന് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

വേങ്ങലില്‍ പാടത്ത് കീടനാശിനി തളിക്കുന്നതിനിടെ ഇന്നലെ വൈകീട്ടാണ് കര്‍ഷകര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഉടനെ ഇവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന ഇന്ന് രാവിലെയാണ് രണ്ടു പേര്‍ മരിച്ചത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!