Section

malabari-logo-mobile

കുവൈത്തില്‍ ബംഗ്ലാദേശ് പൗരന്മാര്‍ക്ക് ഇനി വിസ നല്‍കില്ല

HIGHLIGHTS : കുവൈത്ത് സിറ്റി: രാജ്യത്ത് ബംഗ്ലാദേശ് പൗരന്‍മാര്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്തിവെച്ചു. ബംഗ്ലാദേശ് പൗരന്‍മാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായതോടെ...

കുവൈത്ത് സിറ്റി: രാജ്യത്ത് ബംഗ്ലാദേശ് പൗരന്‍മാര്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്തിവെച്ചു. ബംഗ്ലാദേശ് പൗരന്‍മാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായതോടെയാണ് ആഭ്യന്തരമന്ത്രാലയം ഇത്തരത്തില്‍ വിസ നിരോധനം നടപ്പിലാക്കിയത്. ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് അല്‍ ജര്‍റാഹാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ ഉത്തരവ് നടപ്പിലാക്കാനായി പാസ്‌പോര്‍ട്ട് പൗരത്വ കാര്യ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ശൈഖ് മാസിന്‍ അല്‍ ജര്‍റാഫിന് നിര്‍ദേശം നല്‍കിയതായാണ് വിവരം.

നേരത്തെ കുവൈത്തില്‍ ബംഗ്ലാദേശ് പൗരന്‍മാര്‍ക്ക് വിസ അനുവദിക്കുന്നത് നിര്‍ത്തിവെച്ചിരുന്നെങ്കിലും പിന്നീട് അത് ഭാഗികമായി പുനഃസ്ഥാപിക്കുകയായിരുന്നു.

sameeksha-malabarinews

ബംഗ്ലാദേശില്‍ നിന്ന് വിസ കച്ചവടത്തിലൂടെ ആളുകളെ എത്തിക്കുന്ന പ്രവണത വര്‍ധിപ്പിച്ചതും വിസ വിലക്ക് വീണ്ടും നടപ്പിലാക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!