ബഹ്‌റൈനില്‍ അക്കൗണ്ടിംഗ് മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍

മനാമ: രാജ്യത്ത് വാറ്റ് നടപ്പിലാക്കുന്നതോടെ അക്കൗണ്ടിംഗ് മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ വരാന്‍ പോകുന്നതായ് റിപ്പോര്‍ട്ട്. വാറ്റ് നടപ്പില്‍ വരുന്നതോടെ ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ കൈകാര്യം ചെയ്യുന്നതിനായി പല പുതിയ അക്കൗണ്ടിംഗ് കമ്പനികളും രംഗത്തേക്ക് കടന്നു വരുന്നതായാണ് വിവരം.

പുതിയതായി ഏര്‍പ്പെടുത്തിയിട്ടുള്ള മൂല്യവര്‍ദ്ധിത നികുതികള്‍ ക്രമപ്പെടുത്തുന്നതിനായി പുതിയ നിരവധി സോഫ്‌റ്റെ്‌വെയറുകളും പല കമ്പനികളും പുറത്തിറക്കിക്കഴിഞ്ഞിട്ടുണ്ട്.

പുതിയ മേഖലകളിലേക്ക് ആവശ്യമായ ഉദ്യോഗാര്‍ത്ഥികളെ ട്രെയിന്‍ ചെയ്ത് റിക്രൂട്ട് ചെയ്യാനാണ് കമ്പനികള്‍ തയ്യാറായിക്കൊണ്ടിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top