Section

malabari-logo-mobile

മാലിന്യസംസ്‌കരണ സംവിധാനങ്ങളില്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

HIGHLIGHTS : മലപ്പുറം: മാലിന്യസംസ്‌കരണ സംവിധാനങ്ങളില്ലാത്ത വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ അമിത് മീണ. തദ്ദേശസ്വയംഭരണ സ്ഥ...

മലപ്പുറം: മാലിന്യസംസ്‌കരണ സംവിധാനങ്ങളില്ലാത്ത വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ അമിത് മീണ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇത് ഉറപ്പാക്കണം. ഇക്കാര്യത്തില്‍ നടപടി ആവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്ക് സര്‍ക്കുലര്‍ അയക്കുമെന്നും കളക്ടര്‍ പറഞ്ഞു. പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള ആരോഗ്യജാഗ്രതാ പരിപാടിയുടെ ഭാഗമായി കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്‍വര്‍ഷങ്ങളിലെ കണക്കുകള്‍ അടിസ്ഥാനമാക്കി ജില്ലയില്‍ പകര്‍ച്ച വ്യാധികള്‍ പടരാതിരിക്കാന്‍ കര്‍മപദ്ധതി തയ്യാറാക്കണമെന്നും എല്ലാമാസവും രണ്ടുതവണ ആരോഗ്യജാഗ്രത പരിപാടിയുടെ അവലോകനയോഗം ചേരണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. 25 വീടുകള്‍ക്ക് ഒന്ന് എന്ന നിലയില്‍ ആരോഗ്യസേനയുടെ പ്രവര്‍ത്തനം ഉറപ്പുവരുത്തണം. മാര്‍ച്ച് 31 ന് മുമ്പ് വാര്‍ഡ് സാനിറ്റേഷന്‍ സമിതികള്‍ മൈക്രോപ്ലാന്‍ തയ്യാറാക്കണമെന്നും കലക്ടര്‍ പറഞ്ഞു.
ആരോഗ്യജാഗ്രതയുടെ ഭാഗമായി ജില്ലയില്‍ നടപ്പാക്കുന്ന പരിപാടികള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന യോഗത്തില്‍ വിശദീകരിച്ചു. ആരോഗ്യജാഗ്രതയുടെ ഭാഗമായി 630 പ്രത്യേക ഗ്രാമസഭകള്‍ വിളിച്ചുചേര്‍ത്തു. 8142 ശുചിത്വ സ്‌കാഡുകള്‍ രൂപീകരിച്ചു. ഗൃഹസന്ദര്‍ശനം ഈ മാസം 18ന് മുമ്പ് പൂര്‍ത്തിയാക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാപ്രസിഡന്റ് എ.കെ നാസര്‍, ഹരിതകേരളം ജില്ലാ കോ-ഓഡിനേറ്റര്‍ പി. രാജു തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!