കുറ്റിപ്പുറം പാലത്തിന് മുകളില്‍ നിന്നും പുഴയിലേക്ക് ചാടിയ ആള്‍ക്കുവേണ്ടിയുള്ള തിരിച്ചില്‍ രണ്ടാം ദിവസവും തുടരുന്നു

കുറ്റിപ്പുറം; കുറ്റിപ്പുറം പാലത്തിന് സമീപം ഭാരതപ്പുഴയില്‍ കാണാതായ വ്യക്തിക്ക് വേണ്ടിയുള്ള തിരച്ചില്‍ രണ്ടാം ദിവസവും തുടരുന്നു. പൊന്നാനി അഗ്‌നി രക്ഷ നിലയം സ്റ്റേഷന്‍ ഓഫീസര്‍ നിധീഷ് കുമാറിന്റെ നേതൃത്വത്തില്‍ പൊന്നാനി,തിരൂര്‍ യൂണിറ്റുകള്‍ ആണ് തിരച്ചില്‍ നടത്തുന്നത്. സ്‌ക്യൂബ ദിങ്കി എന്നിവയുടെ സഹായത്തോടയാണ് തിരിച്ചല്‍ നടക്കുന്നത്

ഇയാള്‍ പാലത്തില്‍ നി്ന്നും ചാടിയ സ്ഥലത്തെ കുറിച്ചും അനശ്വിതത്വം നിലനില്‍കുന്നുണ്ട്. ഇത് തിരിച്ചിലിനെ ദുഷ്‌ക്കരമാക്കുന്നു.
കൂടാതെ ഭാരതപ്പുഴയില്‍ നിലവിലെ വെള്ളത്തിന്റെ അവസ്ഥയും, ശക്തമായ ഒഴുക്കും തിരച്ചിലിന് പ്രതികൂലമായി ബാധിക്കുന്നുണ്ട്.
ഇയാളുടെ പേരുവിവരമടക്കമുള്ള കാര്യങ്ങള്‍ പൂര്‍ണ്ണമായും അറിഞ്ഞിട്ടില്ല.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •