Section

malabari-logo-mobile

നിയമസഭയിലെ കൈയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന ഹര്‍ജി കോടതി തള്ളി

HIGHLIGHTS : തിരുവനന്തുപുരം 2015ല്‍ മുന്‍ ധനകാര്യമന്ത്രി കെഎം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ നിയമസഭയില്‍ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് അന്നത്തെ പ്രത...

തിരുവനന്തുപുരം 2015ല്‍ മുന്‍ ധനകാര്യമന്ത്രി കെഎം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ നിയമസഭയില്‍ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് അന്നത്തെ പ്രതിപക്ഷ എംഎല്‍എ മാര്‍ക്കെതിരെ എടുത്ത കേസ് പിന്‍വലിക്കണമെന്ന് ഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസട്രേറ്റ് കോടതിയാണ് ഹര്‍ജി തള്ളിയത്.

ഒക്ടോബര്‍ 15ന് പ്രതികള്‍ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നാണ് കോടതി ആവിശ്യപ്പെട്ടിരിക്കുന്നത്.

sameeksha-malabarinews

നിലവില്‍ മന്ത്രിമാരായ ഇപി ജയരാജന്‍, കെ.ടി ജലീല്‍ എന്നിവരടക്കം ആറുപേരാണ് പ്രതികള്‍. കേസില്‍ പ്രതിയായ അന്നത്തെ എംഎല്‍എ ശിവന്‍കുട്ടി മുഖ്യമന്ത്രിക്ക് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!