Section

malabari-logo-mobile

കുറ്റിപ്പുറത്ത് വില്‍പ്പനക്കിടെ നൂറിലധികം കുപ്പി മദ്യവുമായി യുവാവ് പിടിയില്‍

HIGHLIGHTS : കുറ്റിപ്പുറം: കുറ്റിപ്പുറത്ത് മദ്യ വില്‍പ്പനയ്ക്കിടെ യുവാവ് പിടിയിലായി. തവനൂര്‍ മദിരിശ്ശേരി തൊട്ടിപറമ്പില്‍ വീട്ടില്‍ വിനോദി(42)നെയാണ് നൂറിലധികം കു...

കുറ്റിപ്പുറം: കുറ്റിപ്പുറത്ത് മദ്യ വില്‍പ്പനയ്ക്കിടെ യുവാവ് പിടിയിലായി. തവനൂര്‍ മദിരിശ്ശേരി തൊട്ടിപറമ്പില്‍ വീട്ടില്‍ വിനോദി(42)നെയാണ് നൂറിലധികം കുപ്പി മദ്യവുമായി അറസ്റ്റു ചെയ്തത്. ബൈക്കിലും സ്‌കൂട്ടറിലുമായി ഒളിപ്പിച്ച നിലയില്‍ കുറ്റിപ്പുറം ടൗണില്‍ വില്‍പ്പന നടത്തുന്നതിനിടയിലാണ് ഇയാള്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി കുറ്റിപ്പുറം ടൗണ്‍ പരിസരങ്ങളില്‍ വ്യാപകമായി മദ്യ കച്ചവടം നടക്കുന്നതായി പരാതി ഉണ്ടായിരുന്നു. ഇതെതുടര്‍ന്ന് ഇയാള്‍ കുറച്ച് ദിവസമായി എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇന്ന് ആവശ്യക്കാരെന്ന വ്യാജേനെ വിനോദിനെ സമീപിച്ച ഉദ്യോഗസ്ഥര്‍ക്ക് മദ്യം എത്തിച്ച് നല്‍കാന്‍ ഇയാള്‍ തയ്യാറായി. തുടര്‍ന്ന് ഇയാള്‍ സ്‌കൂട്ടറില്‍ മദ്യവുമായി എത്തിയപ്പോള്‍ പിടിയിലാവുകയായിരുന്നു. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്തതില്‍ ഭാരതപുഴയുടെ തീരത്തുനിന്ന് ഒരു ബൈക്കില്‍ സൂക്ഷിച്ച കൂടുതല്‍ മദ്യവും പിടിച്ചെടുക്കുകയായിരുന്നു. ഈ സമയത്ത് അവിടെയുണ്ടായിരുന്ന വിനോദിന്റെ സഹായി ഓടി രക്ഷപ്പെട്ടു. ഇയാളെ വരും ദിവസങ്ങളില്‍ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന. മദ്യം കടത്താന്‍ ഉപയോഗിച്ച ബൈക്കും സ്‌കൂട്ടറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

sameeksha-malabarinews

കുറ്റിപ്പുറം എക്‌സൈസ് റെയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ ജാഫറിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ രതീഷ് ,സി.ഇ.ഒ മാരായ ഷിബു ശങ്കര്‍, ഹംസ ,സാഗീഷ്, മിനു രാജ്,സജിത്ത്, രഞ്ജിത്ത്,വിഷ്ണു ദാസ്, വനിതാ സി.ഇ.ഒ മാരായ ജ്യോതി, ദിവ്യ എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!