Section

malabari-logo-mobile

പൈങ്കണ്ണൂര്‍ കോളനി നിവാസികള്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ കമ്മീഷന്‍ നിര്‍ദേശം

HIGHLIGHTS : കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തില്‍പ്പെട്ട പൈങ്കണ്ണൂര്‍ ചെറുകുന്ന്പറമ്പ് എസ്.സി കോളനി നിവാസികള്‍ക്ക് കുടിവെള്ളം നിഷേധിച്ചതായി ലഭിച്ച പരാതി സംബന്ധിച്ച്...

കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തില്‍പ്പെട്ട പൈങ്കണ്ണൂര്‍ ചെറുകുന്ന്പറമ്പ് എസ്.സി കോളനി നിവാസികള്‍ക്ക് കുടിവെള്ളം നിഷേധിച്ചതായി ലഭിച്ച പരാതി സംബന്ധിച്ച് അന്വേഷണങ്ങള്‍ക്കായി എസ്.സി-എസ്.ടി ദേശീയ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ഡോ. എല്‍. മുരുകന്‍ കോളനി സന്ദര്‍ശനം നടത്തി തെളിവെടുത്തു.

കോളനി നിവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി പ്രത്യേക അദാലത്ത് സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോളനി നിവാസികളുന്നയിച്ച വിവിധ പ്രശ്നങ്ങള്‍ സംബന്ധിച്ച് അദ്ദേഹം ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവരുമായി ചര്‍ച്ച ചെയ്തു. കോളനിയിലെ 22 കുടുംബങ്ങള്‍ക്കായി 6,000 ലിറ്റര്‍ കുടിവെള്ളം അടിയന്തരമായി ലഭ്യമാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

sameeksha-malabarinews

ജില്ലാ പൊലീസ് മേധാവി യു. അബ്ദുല്‍ കരീം, എ.ഡി.എം എന്‍.എം മെഹറലി, ഡെപ്യൂട്ടി കലക്ടര്‍ പി.എന്‍ പുരുഷോത്തമന്‍, പഞ്ചായത്തംഗങ്ങള്‍ വിവിധ വകുപ്പിലെ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് മലപ്പുറം പി.ഡബ്ലൂ.ഡി റസ്റ്റ് ഹൗസില്‍ ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരുടെ അവലോകന യോഗം ചേര്‍ന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!