ടി സഹദേവന്‍ ബാല ചിത്രരചന മത്സരം

പരപ്പനങ്ങാടി: ശാന്തിനഗര്‍ റസിഡന്‍സ് അസോസിയേഷന്‍ ടി.സഹദേവന്‍ സ്മരണാര്‍ത്ഥം ബാല ചിത്രരചാന മത്സരം സംഘടിപ്പിക്കുന്നു. 2020 ഫെബ്രുവരി രണ്ടിന് ഞായറാഴ്ച രാവിലെ 10 മുതല്‍ 12 മണിവരെ പരപ്പനങ്ങാടി ടൗണ്‍ ജിഎം എല്‍പി സ്‌കൂളില്‍ വെച്ചാണ് മത്സരം നടക്കുന്നത്.

എല്‍കെജി മുതല്‍ ഹൈസ്‌ക്കൂള്‍ തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സെക്രട്ടറി , ശാന്തി നഗര്‍, റെസിഡന്‍സ് അസോസിയേഷന്‍, പോസ്റ്റ് നെടുവ, പരപ്പനങ്ങാടി എന്ന വിലാസത്തിലോ നേരിട്ടോ എത്തിക്കേണ്ടതാണ്. എല്‍കെജി, ഒന്നാം ക്ലാസ്, രണ്ടാം ക്ലാസ് മൂന്നാം ക്ലാസ്, നാലാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ക്രയോണ്‍സും, യുപി, ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാട്ടര്‍ കളറിലുമാണ് മത്സരം. പങ്കെടുക്കുന്നവര്‍ ചായങ്ങളും ബ്രഷും മറ്റ് ആവശ്യ വസ്തുക്കളും കൊണ്ടുവരേണ്ടതാണ്. ബന്ധപ്പെടേണ്ട നമ്പര്‍: 9037161021, 9895130619, 9400268652

Share news
error: Content is protected !!
Scroll to Top