കുഞ്ഞാലന്‍ കുട്ടി മുസ്ലിയാര്‍ നിര്യാതനായി

തിരൂരങ്ങാടി: വെന്നിയൂര്‍ സ്വദേശി കെ വി കുഞ്ഞാലന്‍ കുട്ടി മുസ്ലിയാര്‍ നിര്യാതനായി. 79 വയസ്സായിരുന്നു. നാസിറുല്‍ ഉലൂം മദ്‌റസയില്‍ ദീര്‍ഘകാലം പ്രധാനാധ്യാപകനുമായിരുന്നു അദ്ദേഹം.

സമസ്ത താലൂക്ക് ജോയിന്റ് സെക്രട്ടറി, എസ് വൈ എസ് തിരൂരങ്ങാടി പഞ്ചാായത്ത് പ്രസിഡണ്ട്, പ്രഭാഷകന്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ജനാസ നിസ്‌ക്കാരം നാളെ (ശനി) കാലത്ത് ഒമ്പതിന്‌ വെന്നിയൂര്‍ ജുമുഅ മസ്ജിദില്‍.

ഭാര്യ : കുഞ്ഞാച്ചുട്ടി.

മക്കള്‍ : മുഹമ്മദ് ഹസ്സന്‍ സഖാഫി (എസ് എസ് എഫ് മുന്‍ സംസ്ഥാന ഡെപ്യൂട്ടി പ്രസിഡണ്ട്), സൈനുദ്ധീന്‍ സഖാഫി, അബ്ദുല്‍ ഖാദര്‍ അനസ്, സല്‍മത്ത്.

മരുമക്കള്‍: ഇസ്മാഈല്‍ സഖാഫി, സാബിറ, നുസൈബ, താഹിറ, റമീശ

 

Share news
error: Content is protected !!
Scroll to Top