Section

malabari-logo-mobile

കുണ്ടൂര്‍ ഉസ്താദ് ഉറൂസിന് തുടക്കമായി

HIGHLIGHTS : Kundur Ustad Urus

തിരൂരങ്ങാടി: കുണ്ടൂര്‍ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ 16-ാമത്‌ ഉറൂസ് മുബാറകിന് തുടക്കമായി
വൈകുന്നേരം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ ഗൗസിയ്യ കാമ്പസില്‍ കൊടികയറ്റിയതോടെയാണ് മൂന്ന് ദിവസം നീണ്ടു നല്‍കുന്ന ഉറൂസിന് തുടക്കം കുറിച്ചത്. മഖാം സിയാറത്തിന് ശേഷം നടന്ന ഉദ്ഘാടന സമ്മേളനം സമസ്ത കേരള ജംഇയ്യതുല്‍ ഉലമ സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ പ്രാര്‍ഥന നടത്തി. ഇ സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. അബൂ ഹനീഫല്‍ ഫൈസി, സയ്യിദ് എളങ്കൂര്‍ മുത്തുക്കോയ തങ്ങള്‍, അലി ബാഖവി ആറ്റുപുറം, എന്‍ വി അബ്ദുര്‍ റസാഖ് സഖാഫി, എന്‍ പി ബാവ ഹാജി, ലത്വീഫ് ഹാജി കുണ്ടൂര്‍, ഹമ്മാദ് അബ്ദുല്ല സഖാഫി പ്രസംഗിച്ചു. വൈകുന്നേരം ഏഴിന് ഡോ: ദേവര്‍ശോല അബ്ദുസ്സലാം മുസ്ലിയാര്‍ പ്രഭാഷണം നടത്തി. തുടര്‍ന്ന് കോയ കാപ്പാടും സംഘവും അവതരിപ്പിച്ച മദ്ഹ്, നശീദ ആലാപനവും നടന്നു.

നാളെ കാലത്ത് 11 ന് ഇ കെ ഹുസൈന്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ കുണ്ടൂര്‍ ഉസ്താദ് മൗലിദ് നടക്കും. വൈകുന്നേരം നാലിന് നടക്കുന്ന ഖുഖാരി ദര്‍സിന് ഇ സുലൈമാന്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കും.

sameeksha-malabarinews

വൈകുന്നേരം അഞ്ചിന് നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി ആമുഖ പ്രഭാഷണം നടത്തും. അലി ബാഖവി ആറ്റുപുറം പ്രസംഗിക്കും. ഏഴിന് ബുര്‍ദ വാര്‍ഷിക സമ്മേളനം വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്യും.സയ്യിദ് ജലാലുദ്ദീന്‍ ജീലാനി പ്രാര്‍ഥന നടത്തും. എട്ടിന് വെള്ളിയാഴ്ച കാലത്ത് 10 ന് ഖത്മുല്‍ ഖുര്‍ആന്‍ ജല്‍സയും 1 -30 ന് കുണ്ടൂര്‍ കുഞ്ഞു ഖബ്ര്‍ സിയാറത്തും നടക്കും. നാലിന് ചാപ്പനങ്ങാടി ബാപ്പു ഉസ്താദ് ദിക്ര്‍ മജ്‌ലിസ് നടക്കും.

എട്ടാം തിയതി വൈകന്നേരം ഏഴിന് സയ്യിദ്അലി ബാഫഖി തങ്ങളുടെ പ്രാര്‍ഥനയോടെ ആരംഭിക്കുന്ന സമാപന സമ്മേളനത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഹുബ്ബുറസൂല്‍ പ്രഭാഷണം നടത്തും.ഹജ്ജ്, വഖഫ് മന്ത്രി വി അബ്ദുര്‍റഹ്മാന്‍ മുഖ്യാതിഥിയായിരിക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!