പരപ്പനങ്ങാടി: ഉത്തര്‍പ്രദേശില്‍ സമരം ചെയ്യുന്ന കര്‍ഷകരെ കാറോടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഡി.വൈ.എഫ്.ഐ തിരൂരങ്ങാടി ബ്ലോക്ക് കമ്മറ്റിയുടെ തേൃത്വത്തില്‍ പ്രതിഷേധമാര്‍ച്ച് നടത്തി.
പരപ്പങ്ങാടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നടന്ന പ്രതിഷേധ മാര്‍ച്ച് സിപിഎം ഏരിയ കമ്മറ്റി അംഗം പി. വിനീഷ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് സെക്രട്ടറി പിവി അബ്ദുല്‍ വാഹിദ്, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി രാജേഷ് വൈസ് പ്രസിഡന്റ് കെ അഖില്‍,ജിത്തു വിജയ് എന്നിവര്‍ സംസാരിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




