Section

malabari-logo-mobile

കുവൈത്തില്‍ ഗതാഗതനിമലംഘനം നടത്തിയാല്‍ തടവ്,ലൈസന്‍സ് പിന്‍വലിക്കല്‍

HIGHLIGHTS : കുവൈത്ത് സിറ്റി: രാജ്യത്ത് ഗതാഗത നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശതക്തമായ നടപടിക്കൊരുങ്ങി അധികൃതര്‍.കള്ള ടാക്‌സി, നിയമവിധേയമല്ലാത്ത കാര്‍ റേസ്, അശ്രദ...

കുവൈത്ത് സിറ്റി: രാജ്യത്ത് ഗതാഗത നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശതക്തമായ നടപടിക്കൊരുങ്ങി അധികൃതര്‍.കള്ള ടാക്‌സി, നിയമവിധേയമല്ലാത്ത കാര്‍ റേസ്, അശ്രദ്ധമായി വാഹനമോടിക്കല്‍ എന്നിവ നടത്തിയാല്‍ വാഹനം പിടിച്ചെടുക്കുകയും ഡ്രൈവിംഗ് ലൈസന്‍സ് താല്‍ക്കാലികമായി പിന്‍വലിക്കുകയും ചെയ്യും.

അതെസമയം ലൈസന്‍സില്ലാതെ വാഹനമോടിച്ച് പിടിക്കപ്പെട്ടാല്‍ വാഹനം ഓടിച്ചയാള്‍ക്ക് തടവ് ശിക്ഷ നല്‍കും. നമ്പര്‍പ്ലേറ്റിലാതെ വാഹനം ഓടിക്കുക, ദിശമാറി വാഹനം ഓടിക്കല്‍ തുടങ്ങിയവയും നടപടിക്ക് വിധേയമാകുന്ന കുറ്റങ്ങളാണ്.

sameeksha-malabarinews

ഇതിനുപുറമെ ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം, പുകയും ശബ്ദവും പുറപ്പെടുവിക്കുന്ന വാഹനം, റജിസ്‌ട്രേഷന്‍ ബുക്ക് കാണിക്കാതിരിക്കല്‍, ടിന്റഡ് ഗ്ലാസുള്ള വാഹനങ്ങള്‍, അമിതവേഗത ഇവയെല്ലാം തന്നെ വാഹനങ്ങള്‍ പിടിച്ചെടുക്കാനും ലൈസന്‍സ് താല്‍ക്കാലികമായി റദ്ദ് ചെയ്യാനുമുള്ള കാരണങ്ങളാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!