തിരുവനന്തപുരം: കത്ത് വിവാദത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ
രാജേന്ദ്രനെതിരെ ഇന്നും പ്രതിഷേധവുമായി കെഎസ് യു
പ്രവര്‍ത്തകര്‍. കെഎസ്യു പ്രവര്‍ത്തകര്‍ മേയര്‍ക്കു നേരെ കരിങ്കൊടി വീശി. മേയറുടെ വസതിക്കു മുന്നില്‍ വച്ചായിരുന്നു സംഭവം.
മേയര്‍ കോര്‍പ്പറേഷന്‍ ഓഫീസിലേക്ക് പോകാനായി വീട്ടില്‍നിന്ന് ഇറങ്ങിയപ്പോഴാണ് കെഎസ്യു പ്രവര്‍ത്തകര്‍ കരിങ്കൊടി വീശിയത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി
മേയറുടെ വീടിന് 200 മീറ്റര്‍ അകലെ വച്ച് വാഹനം മറ്റൊരാള്‍ തടയുകയും ചെയ്തു.ഇയാളെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
മേയറുടെ രാജി ആവശ്യപ്പെട്ട് കോര്‍പ്പറേഷന്‍ ഓഫീസിന് അകത്തും പുറത്തും പ്രതിഷേധം ശക്തമായിരിക്കുകയാണ്.




