Section

malabari-logo-mobile

ശബരിമല കർക്കടക മാസ പൂജ: കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തും

HIGHLIGHTS : Sabarimala Karkadaka Masa Pooja: KSRTC will run a special service

തിരുവനന്തപുരം: ശബരിമല കര്‍ക്കടക മാസപൂജയ്ക്ക് വേണ്ടി തുറക്കുമ്പോള്‍ കെ എസ് ആര്‍ ടി സി പ്രത്യേക സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. കര്‍ക്കടക മാസപൂജ പ്രമാണിച്ച് ജൂലൈ 15 വെള്ളിയാഴ്ച നട തുറന്ന് ജൂലൈ 21 ബുധനാഴ്ച രാത്രി നട അടക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ശബരിമലയില്‍ എത്തുന്ന മുഴുവന്‍ ഭക്തര്‍ക്കും കെ എസ് ആര്‍ ടി സി യാത്രാ സൗകര്യം ഒരുക്കും.

ഈ കാലയളവില്‍ തീര്‍ത്ഥാടകരുടെ തിരക്ക് അനുസരിച്ച് കെ എസ്? ആര്‍ ടി സി പ്രത്യേക സര്‍വീസ് നടത്തും. തിരുവനന്തപുരം സെന്‍ട്രല്‍, പത്തനംതിട്ട, പുനലൂര്‍, കൊട്ടാരക്കര യൂണിറ്റ് ഓഫീസര്‍മാര്‍ക്ക് ഇതിന്റെ ചുമതല നല്‍കിയിട്ടുണ്ട്. ഇതിന്റെ തയാറെടുപ്പുകള്‍ക്കായിട്ട് ആവശ്യമായ ജീവനക്കാരേയും വിന്യസിച്ചു.

sameeksha-malabarinews

തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം പമ്പയിലേക്ക് സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ജൂലൈ 16 മുതല്‍ പമ്പയിലും നിലക്കലിലും നടത്തുന്ന സര്‍വ്വീസിനെക്കുറിച്ച് യാത്രക്കാരെ അറിയിക്കുന്നതിന് വേണ്ടി മൈക്ക് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നിലക്കല്‍- പമ്പ ചെയിന്‍ സര്‍വീസിനായി 15 ബസുകളാണ് ഇപ്പോള്‍ അനുവദിച്ചിട്ടുള്ളത്. കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുന്ന മുറയ്ക്ക് ബസുകളുടെ എണ്ണം കൂട്ടും. കൂടാതെ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പമ്പയിലേക്ക് ചെങ്ങന്നൂര്‍ ഡിപ്പോയില്‍ നിന്നും പ്രത്യേക സര്‍വീസ് നടത്തും. കൂടാതെ കോട്ടയം എരുമേലി എന്നീ ഡിപ്പോകളില്‍ നിന്നും ആവശ്യമെങ്കില്‍ പമ്പയിലേക്ക് സര്‍വീസുകള്‍ നടത്തുമെന്നും കോവിഡ് പശ്ചാത്തലത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് ഇരുന്നുള്ള യാത്രമാത്രമേ അനുവദിക്കുകയുള്ളൂവെന്നും മന്ത്രി അറിയിച്ചു.

കെ എസ് ആര്‍ ടി സി സ്‌പെഷ്യല്‍ സര്‍വീസ് നടത്തും

നഗരൂര്‍ രാജധാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയറിങ്ങ് ആന്‍ഡ് ടെക്‌നോളജിയില്‍ നടക്കുന്ന ബുധനാഴ്ച നടക്കുന്ന ഇഡിസിഐഎല്‍ , വി എസ് എസ് സി പരീക്ഷ എഴുതുന്ന ഉദ്യോ?ഗാര്‍ത്ഥികള്‍ക്കായി തിരുവനന്തപുരം സെന്‍ട്രല്‍, ആറ്റിങ്ങല്‍, കിളിമാനൂര്‍, വെഞ്ഞാറമൂട് യൂണിറ്റുകളില്‍ നിന്നായി സ്‌പെഷ്യല്‍ സര്‍വ്വീസ് നടത്തും. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ നിന്നും നേരിട്ട് ന?ഗരൂര്‍കോളേജിലേക്ക് സര്‍വ്വീസ് ഉണ്ടായിരിക്കും, കൂടാതെ ചാത്തമ്പറയില്‍ നിന്നും കണക്ടീവ് സര്‍വ്വീസും നടത്തും.

രാവിലെ 8:30 നുള്ള ആദ്യ ഷിഫ്റ്റില്‍ 534 ഉദ്യോഗാര്‍ത്ഥികളും 12:30, 04:30 എന്നീ സമയങ്ങളിലുള്ള രണ്ടും മൂന്നും ഷിഫ്റ്റുകളിലായി 1100 വീതം ഉദ്യോഗാര്‍ഥികളും പരീക്ഷ എഴുതുന്നതായി വരുന്നത്. പരീക്ഷാര്‍ത്ഥികളുടെ ആവശ്യം അനുസരിച്ച് ആവശ്യമെങ്കില്‍ കൂടുതല്‍ ബസ് സര്‍വീസുകളും സര്‍വ്വീസ് നടത്തും.

കൂടുതല്‍ വിവരങ്ങള്‍ക്ക്;- 94950 99902, 91885 26718, കെഎസ്ആര്‍ടിസി കണ്‍ട്രോള്‍ റൂം- 9447071021,2463799 വാട്ട്‌സ്അപ്പ് നമ്പര്‍- 81295 62972

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!