തിരുവനന്തപുരം: ആര്‍ബിഐ പിന്‍വലിച്ച 2000 രൂപയുടെ നോട്ടുകള്‍ നിലവില്‍ സാധാരണപോലെ റിസര്‍വ്ബാങ്ക് നിര്‍ദേശം നല്‍കിയ തീയതിവരെ കെഎസ്ആര്‍ടിസി ബസുകളില്‍ സ്വീകരിക്കും.
എല്ലാ യൂണിറ്റുകള്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ടിക്കറ്റ് കൗണ്ടര്‍ ജീവനക്കാര്‍ക്കും മാനേജ്‌മെന്റ് നിര്‍ദേശം നല്‍കി. ഇതിന് വിപരീതമായി വരുന്ന വാര്‍ത്തകളും അറിയിപ്പുകളും വാസ്തവവിരുദ്ധമാണെന്ന് അധികൃതര്‍ അറിയിച്ചു.
നോട്ടുകള്‍ സ്വീകരിക്കരുതെന്ന നിര്‍ദേശമില്ലെന്നും പരാതി വന്നാല്‍ ഉത്തരവാദികള്‍ക്കെതിരെ നടപടിസ്വീകരിക്കുമെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




