മലപ്പുറം: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍നിന്ന് തെറിച്ചുവീണ് യാത്രക്കാരിക്ക് പരിക്ക്. കൈനോട് വലിയങ്ങാടി സ്വദേശിനി കെ കെ പള്ളിക്കല്‍ അലവിയുടെ ഭാര്യ ഷാഹിദ (44)ക്കാണ് പരിക്കേറ്റത്. ഷാഹിദ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
മലപ്പുറം-കോട്ടക്കല്‍ റൂട്ടില്‍ ശനിയാഴ്ച രാവിലെ 10ന് വടക്കേമണ്ണയില്‍ വച്ചായിരുന്നു അപകടം. വളവ് തിരിയുന്നതിനിടെ ബസിന്റെ മുന്‍വശത്തെ വാതില്‍ തുറന്ന് പുറത്തേക്ക് തെറിക്കുകയായിരുന്നു.
ബസ് അമിത വേഗത്തിലായിരുന്നുവെന്നും അപകടശേഷം തൊഴിലാളികളും ബസ് ഉടമസ്ഥരും വേണ്ട പരിഗണന നല്‍കിയില്ലെന്നും കാണിച്ച് ഷാഹിദ മലപ്പുറം പൊലീസില്‍ പരാതി നല്‍കി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




