കനത്ത മഴയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു മുകളിലേക്ക് തെങ്ങ് വീണ് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു

വയനാട് കല്‍പറ്റയില്‍ കനത്ത മഴയെ തുടര്‍ന്ന് ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു മുകളിലേക്കു തെങ്ങ് വീണു ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥി മരിച്ചു. പനവല്ലി ചൂരം പ്ലാക്കല്‍ ഉണ്ണി ശ്രീജ ദമ്പതികളുടെ മകന്‍ നന്ദു(19)ആണ് മരിച്ചത്. മുന്‍ ഗ്രാമപഞ്ചായത്ത് അംഗമാണ് ശ്രീജ. വയനാട് കല്‍പറ്റ പുളിയാര്‍മല ഗവ. ഐടിഐ വിദ്യാര്‍ഥിയാണ് നന്ദു.

തലയ്ക്കു ഗുരുതര പരുക്കേറ്റ നന്ദു മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ശനിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് അപകടം. കോളജ് വിട്ട ശേഷം വീട്ടിലേക്കു പോകാനായി ബസ് കാത്തുനില്‍ക്കുകയായിരുന്നു നന്ദുവും സഹപാഠികളും. കനത്ത കാറ്റിലും മഴയിലും ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തെ തെങ്ങു കടപുഴകി വീഴുകയായിരുന്നു.

ദേവപ്രിയയും ഋതുദേവുമാണ് നന്ദുവിന്റെ സഹോദരങ്ങള്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top