Section

malabari-logo-mobile

മലപ്പുറം കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന കുളിമാട് പാലം 31ന് നാടിന്സമര്‍പ്പിക്കുന്നു

HIGHLIGHTS : Koolimad bridge will be opened on 31st

കോഴിക്കോട് : സംസ്ഥാന സര്‍ക്കാരിന്റെ വികസനക്കുതിപ്പിന് ആക്കംകൂട്ടാന്‍ കൂളിമാട് പാലം. കോഴിക്കോട്, -മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് ചാത്തമംഗലം പഞ്ചായത്തിലെ കൂളിമാട് കടവില്‍ ചാലിയാറിനു കുറുകെ നിര്‍മിച്ച പാലം 31ന് തുറന്നുകൊടുക്കും. വൈകിട്ട് നാലിന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്യും.

2016-17 ബജറ്റില്‍ പ്രഖ്യാപിച്ച പാലത്തിന്റെ പ്രവൃത്തി 2019ല്‍ അന്നത്തെ മന്ത്രി ടി പി രാമകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്. കിഫ്ഫി അനുവദിച്ച 25 കോടി രൂപ ചെലവലില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ -ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.

sameeksha-malabarinews

309 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമുള്ള പാലത്തിന് ഇരുഭാഗത്തും 1.5 മീറ്റര്‍ വീതിയില്‍ നടപ്പാതയുണ്ട്. 35 മീറ്റര്‍ നീളത്തിലുള്ള ഏഴ് സ്പാനുകളും 12 മീറ്റര്‍ നീളത്തിലുള്ള 5 സ്പാനുകളുമുണ്ട്. 35 മീറ്റര്‍ നീളത്തിലുള്ള സ്പാനുകള്‍ പുഴയിലും 12 മീറ്റര്‍ നീളത്തിലുള്ളവ കര ഭാഗത്തുമാണ് നിര്‍മിച്ചത്. പാലത്തിന് ആകെ 13 തൂണുകളുണ്ട്. കൂളിമാട് ഭാഗത്ത് 160 മീറ്റര്‍ നീളത്തിലും മപ്രം ഭാഗത്ത് 80 മീറ്റര്‍ നീളത്തിലും അപ്രോച്ച് റോഡുമുണ്ട്.

2019ല്‍ പ്രളയത്തെ തുടര്‍ന്ന് പ്രവൃത്തി തടസപ്പെട്ടിരുന്നു. കഴിഞ്ഞവര്‍ഷം മേയില്‍ മപ്രം ഭാഗത്തെ ബീമുകള്‍ തകര്‍ന്നുവീണിരുന്നു. സംഭവത്തില്‍ കരാര്‍ കമ്പനിയായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടേഴ്‌സിനെതിരെ സര്‍ക്കാര്‍ നടപടിയെടുത്തു. മന്ത്രി മുഹമ്മദ് റിയാസ് ഇടപെട്ട് തുടര്‍ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!