Section

malabari-logo-mobile

കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്ക്;യാത്രക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു

HIGHLIGHTS : തിരുവനന്തപുരം: തലസ്ഥനത്ത് കെഎസ്ആര്‍ടിസി ബസുകള്‍ നടുറോഡില്‍ നിര്‍ത്തിയിട്ട് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്. പോലീസ് കസ്റ്റഡിയിലുള്ള കെഎസ്ആര്‍ടിസി ജ...

തിരുവനന്തപുരം: തലസ്ഥനത്ത് കെഎസ്ആര്‍ടിസി ബസുകള്‍ നടുറോഡില്‍ നിര്‍ത്തിയിട്ട് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്. പോലീസ് കസ്റ്റഡിയിലുള്ള കെഎസ്ആര്‍ടിസി ജീവനക്കാരനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തിയത്. ജീവനക്കാര്‍ ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനും ഉപരോധിച്ചു. അതെസമയം ജീവനക്കാരുടെ പണിമുടക്കിനിടെ യാത്രക്കാരന്‍ കുഴഞ്ഞുവീണ മരിച്ചു. തിരുവനന്തപുരം കടകംപള്ളി സ്വദേശി സുരേന്ദ്രനാണ് മരിച്ചത്. കിഴക്കേ കോട്ടയിലെ സംഘര്‍ഷത്തിനിടെയാണ് ഇദേഹം കുഴഞ്ഞുവീണത്. ഉടനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അറസ്റ്റ് ചെയ്ത ജീവനക്കാരെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കാമെന്ന ഉറപ്പിനെ തുടര്‍ന്ന് മിന്നല്‍ പണിമുടക്ക് പിന്‍വലിച്ചു.

കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ ആറ്റുകാലിലേക്ക് പോകാനുള്ള സ്വകാര്യ ബസ് 40 മിനിറ്റ് നേരത്തെ നിര്‍ത്തിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് പണിമുടക്കില്‍ കലാശിച്ചത്. സ്വകാര്യ ബസിനെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടെങ്കിലും പൊലീസ് സ്വകാര്യ ബസിന് അനുകൂലമായി നിലപാടെടുത്തെന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ആരോപിച്ചു. സ്വകാര്യ ബസിനെതിരെ നടപടി ആവശ്യപ്പെട്ട സിറ്റി ഡിടിഒയെ ഫോര്‍ട്ട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തതായും ഇവര്‍ ആരോപിക്കുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഇന്‍സ്‌പെക്ടര്‍മാരെയും സ്റ്റേഷന്‍ മാറ്റര്‍മാരെയും മര്‍ദ്ദിക്കുകയും ചെയ്ത പൊലീസ് സ്വകാര്യ ബസിനെ വിട്ടയച്ചെന്നും ആരോപണമുണ്ട്. ഇതെതുടര്‍ന്നാണ് ജീവനക്കാര്‍ ബസ് നിര്‍ത്തിയിട്ട് പ്രതിഷേധം ആരംഭിച്ചത്.

sameeksha-malabarinews

സര്‍വീസുകള്‍ നിര്‍ത്തിയതോടെ നാലു മണിക്കൂറോളം തലസ്ഥാന നഗരം നിശ്ചലമായി. യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടിലാവുകയും ചെയ്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!