പഠനോത്സവം ശ്രദ്ധേയമായി

പരപ്പനങ്ങാടി: ടൗണ്‍ ജി.എം.എല്‍.പി സ്‌കൂളില്‍ നടന്ന പഠനോത്സവം മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജമീല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വിവിധ കലാ, പഠന, പാഠ്യേതര പരിപാടികള്‍ അരങ്ങേറി.

അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥി മിന്‍സിയ സ്വാഗതം പറഞ്ഞ ചടങ്ങില്‍ മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ എച്ച്. ഹനീഫ അധ്യക്ഷനായി. സ്‌കൂള്‍ പ്രധാനാധ്യാപക ശ്രീലത ടീച്ചര്‍ പഠനോത്സവ വിശദീകരണം നടത്തി. മുന്‍സിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ നസീമ, കൗണ്‍സിലര്‍മാരായ ദേവന്‍ ആലുങ്ങല്‍, സൈതലവി കടവത്ത്, പി.ടി.എ പ്രസിഡന്റ് നജ്മുദ്ധീന്‍, ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി സാന്‍വി പെരുമാള്‍, രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഷര്‍മില, മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥികളായ ഫാത്തിമറിയ, ഫാത്തിമ നിദ നാലാം ക്ലാസ് വിദ്യാര്‍ത്ഥികളായ ഫാത്തിമ റിന്‍സി, ഷമീമ തസ്‌നി അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി മുഷ്ഫീക്ക മിന്നത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top