തിരുവനന്തപുരം:മേടമാസ പൂജയും വിഷുദര്‍ശനവും പ്രമാണിച്ച് കെ എസ് ആര്‍ ടി സി ശബരിമലയിലേക്ക് പ്രത്യേക സര്‍വീസുകളൊരുക്കുന്നു. ഏപ്രില്‍ 10 മുതല്‍ 18 വരെയാണ് പ്രത്യേക സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. നിലയ്ക്കല്‍ പമ്പ ചെയിന്‍ സര്‍വ്വീസുകള്‍ ഇടതടവില്ലാതെ ക്രമീകരിച്ചിട്ടുണ്ടെന്നും കെഎസ്ആര്‍ടിസി ഫേസ്ബുക്കില്‍ കുറിക്കുന്നു.
ഏപ്രില്‍ 10ന് പുലര്‍ച്ചെ നടതുറന്ന് 18ന് ദീപാരാധനയോടെയാണ് ശബരിമല നട അടയ്ക്കുക. ട്രെയിനില്‍ ചെങ്ങന്നൂരില്‍ എത്തുന്ന ഭക്തര്‍ക്ക് ഏത് സമയത്തും ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും തിരക്കനുസരിച്ച് പമ്പയിലേയ്ക്കും തിരിച്ചും സര്‍വ്വീസുകള്‍ ലഭ്യമാകും.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം




