Section

malabari-logo-mobile

കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ ഇന്ന് മുതല്‍

HIGHLIGHTS : KSRTC long distance services from today

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ ഇളവ് നല്‍കിയ സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ ഇന്ന് മുതല്‍ പുനരാരംഭിക്കും. സര്‍വീസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ‘എന്റെ കെഎസ്ആര്‍ടിസി’മൊബൈല്‍ ആപ്, www.ker alartc.com എന്ന വെബ്സൈറ്റിലും ലഭിക്കും. ടിക്കറ്റുകള്‍ ഓണ്‍ലൈനിലൂടെ റിസര്‍വ് ചെയ്യാം.

നാഷണല്‍ ഹൈവേ, എംസി റോഡ്, മറ്റുപ്രധാന സ്റ്റേറ്റ് ഹൈവേകള്‍ എന്നിവിടങ്ങളിലൂടെയാണു സര്‍വീസുകള്‍ നടത്തുന്നത്. ഓര്‍ഡിനറി, ബോണ്ട് തുടങ്ങിയ ഇപ്പോഴത്തെ സര്‍വീസുകള്‍ നിലവിലുള്ളതുപോലെ തുടരും. കര്‍ശന നിയന്ത്രണമുള്ള 12, 13 തീയതികളില്‍ ദീര്‍ഘദൂര സര്‍വീസുകള്‍ ഉണ്ടാകില്ല.

sameeksha-malabarinews

യാത്രക്കാര്‍ ആവശ്യമുള്ള രേഖകള്‍ കരുതണം. ബസുകളില്‍ ഇരുന്നുമാത്രമേ യാത്ര അനുവദിക്കൂ. ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്ന 17 ന് ദീര്‍ഘദൂര സര്‍വീസുകള്‍ പൂര്‍ണമായും പുനരാരംഭിക്കുമെന്നും ഗതാഗത മന്ത്രി അറിയിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!