Section

malabari-logo-mobile

താമരശ്ശേരി ചുരത്തില്‍ കെഎസ്ആര്‍ടിസി ബസ് സംരക്ഷണ ഭിത്തിയിലിടിച്ച് അപകടം; തലനാരിഴയ്ക്ക് ഒഴിവായത് വന്‍ ദുരന്തം

HIGHLIGHTS : KSRTC bus crashes into protective wall at Thamarassery pass; A major disaster was avoided by the head

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ കെഎസ്ആര്‍ടിസി ബസ് സംരക്ഷണ ഭിത്തി തകര്‍ത്ത് മുന്നോട്ടു നീങ്ങി. ചുരം ഏഴാം വളവനും എട്ടാം വളവിനും ഇടയില്‍ ഇന്ന് വൈകിട്ട് മൂന്നരയോടെ ആയിരുന്നു അപകടം. ചുരം ഇറങ്ങുകയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്.

ബസ് പകുതിയേറെ ഭാഗം സംരക്ഷണഭിത്തി തകര്‍ത്ത് മുന്നോട്ട് നീങ്ങിയെങ്കിലും കൊക്കയിലേക്ക് പതിക്കാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. നിറയെ യാത്രക്കാര്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും ആര്‍ക്കും പരിക്കില്ല.

sameeksha-malabarinews

അപകടത്തെത്തുടര്‍ന്ന് ചുരത്തില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. ചുരം എന്‍ആര്‍ഡിഎഫ് സംഘവും ഹൈവേ പോലീസും ചേര്‍ന്ന് ഗതാഗതം നിയന്ത്രിക്കുകയാണ്. ഒരുവശത്തുകൂടി വാഹനങ്ങള്‍ കടത്തിവിട്ടാണ് ഗതാഗതകുരുക്ക് അഴിക്കാന്‍ ശ്രമിക്കുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!