ഗാന്ധിയന്‍ പിലാശ്ശേരി കുഞ്ഞുമൊയ്തീന്‍ ഹാജി നിര്യാതനായി

താനൂര്‍: പ്രമുഖ ഗാന്ധിയനും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന കുഞ്ഞുമൊയ്തീന്‍ ഹാജി (82) നിര്യാതനായി. നാട്ടുകാരുടെ പ്രിയപ്പെട്ട കുഞ്ഞാപ്പുട്ടിക്കയായിരുന്നു.

താനൂരിലെ ആദ്യകാല അച്ചടി പ്രസ്സ് ഉടമസ്ഥനാണ്. 1960കളില്‍ താഹിറ പ്രസ് എന്ന പേരില്‍ സ്ഥാപനം ആരംഭിച്ചു.

പാലക്കവളപ്പില്‍ ബീവാത്തുവാണ് ഭാര്യ.
മക്കള്‍: സുബൈദ (പരേത), താഹിറ(പരേത) നസീമ, ആബിദ, ഷാഹിദ, താഹ.

മരുമക്കള്‍: മൂസകുട്ടി (കുവൈറ്റ്), റസാക്ക് (വള്ളിക്കുന്ന്), ഹംസ (കോഴിക്കോട്), ഹാഷിം (പരപ്പനങ്ങാടി) കമറുദ്ദീന്‍ (പരപ്പനങ്ങാടി)

ഖബറടക്കം താനൂര്‍ നടക്കാവ് ജുമാമസ്ജിദില്‍ വൈകീട്ട്നടന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top