കെ എസ് ഇ ബിയുടെ നിലപാട് കേബിള്‍ ടി വി മേഖലക്ക് കടുത്ത വെല്ലുവിളി; സി ഒ എ സംസ്ഥാന പ്രസിഡന്റ് സി പ്രവീണ്‍ മോഹന്‍

തിരൂര്‍: കെ എസ് ഇ ബിയുടെ നിലപാട് കേബിള്‍ ടി വി മേഖലക്ക് കടുത്തവെല്ലുവിളിയാണ് സൃഷ്ടിക്കുന്നതെന്ന് കേബിള്‍ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സി പ്രവീണ്‍ മോഹന്‍ പറഞ്ഞു. കേബിള്‍ ടി വി ഓപ്പറേറ്റഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ സോണല്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് സി പ്രവീണ്‍ കുമാര്‍ പതാക ഉയര്‍ത്തി.സി ഒ എ ജില്ലാ പ്രസിഡന്റ് സി പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ ജോയിന്റ് സെക്രട്ടറി പി വി രാജേഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു.

സംസ്ഥാന സെക്രട്ടറി നിസാര്‍ കോയ പറമ്പന്‍, സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം എം അബൂബക്കര്‍ സിദ്ധീഖ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി സുരേഷ്‌കുമാര്‍, പി രഘുനാഥന്‍ എന്നിവര്‍ സംസാരിച്ചു ജില്ലാ സെക്രട്ടറി കെ സാജിത് ജില്ലാ റിപ്പോര്‍ട്ടും ട്രഷറര്‍ വി മുസ്തഫ സാമ്പത്തിക റിപ്പോര്‍ട്ടും സംസ്ഥാന വൈസ് പ്രസിഡന്റ് എം രാജ് മോഹന്‍ ബിസിനസ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

മികച്ച ക്ലസ്റ്ററിനുള്ള പുരസ്‌കാരം നേടിയ പൊന്നാനി മേഖല കമ്മിറ്റിയെയും ക്ലസ്റ്റര്‍ സംവിധാനത്തിന് തുടക്കമിട്ട തിരൂരിലെ ഷഹന സലീമിനും ചടങ്ങില്‍ ഉപഹാരം നല്‍കി.സ്വാഗത സംഘം കണ്‍വീനര്‍ സി അബ്ദുല്‍മജീദ് സ്വാഗതവും മേഖല പ്രസിഡന്റ് പി പി അബ്ദുല്‍ മജീദ് നന്ദിയുംപറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top