എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തിരുവമ്പാടി പരിധിയില്‍ പരിശോധന നടത്തി

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനം കണ്ടെത്തി നിയമ നടപടികള്‍ സ്വീകരിക്കുന്നതിന് രൂപീകരിച്ച ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിലെ വ്യാപാര സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി.

ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിലെ കച്ചവട സ്ഥാപനങ്ങള്‍, പഴം- പച്ചക്കറി വിപണന കേന്ദ്രങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍, സ്‌കൂള്‍ എന്നിവ ഉള്‍പ്പെടെ 14 സ്ഥാപനങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ കടയില്‍ 29 കിലോ ഡിസ്‌പോസിബിള്‍ കപ്പ്, പ്ലേറ്റ് കാരിബാഗ് എന്നിവ പിടിച്ചെടുത്തു.

30,000 രൂപ പിഴയിടാക്കുന്നതിന് നോട്ടീസ് നല്‍കി. പുതുതായി പ്രവര്‍ത്തനം തുടങ്ങിയ കടകളില്‍ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ ശ്രദ്ധയില്‍പ്പെട്ടു. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വില്ല കളിലെ 6 കെട്ടിടങ്ങളില്‍ ഒരു ബില്‍ഡിങ് ലൈസന്‍സ് മാത്രം നിലവില്‍ ഉള്ളത് കണ്ടെത്തി. ഗ്രാമപഞ്ചായത്തിന് തൊട്ട് മുന്നില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ ഫ്രീസര്‍ പ്രവര്‍ത്തനം ഇല്ലാത്ത ഫ്രിഡ്ജില്‍ പഴകിയ ഭക്ഷണം സൂക്ഷിച്ച നിലയിലും സോക്പിറ്റില്‍ നിന്ന് വെള്ളം പുറത്തേക്കു വരുന്നതും പരിശോധനയില്‍ കണ്ടെത്തി. ഇന്‍സിനറേറ്റര്‍ സംവിധാനമുള്ള റിസോര്‍ട്ടുകളില്‍ നിരോധിത പ്ലാസ്റ്റിക് വസ്തുക്കള്‍ കത്തിച്ചതായും കണ്ടെത്താന്‍ സാധിച്ചു. യു പി സ്‌കൂളില്‍ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ ഉപയോഗവും അത് കത്തിച്ച നിലയിലും കണ്ടെത്തി.

ജില്ലയില്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തുടര്‍ച്ചയായ പരിശോധനയും നിരീക്ഷണവും ശക്തമാക്കിയതിന്റെ ഭാഗമായാണ് നടപടി.

പരിശോധനയില്‍ തദ്ദേശ സ്വയംഭരണ വകുപ്പിലെ വനിത ക്ഷേമ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഷീബ, ജോയിന്റ് ഡയറക്ടര്‍ ഓഫീസ് സ്റ്റാഫ് രാജേഷ് വി കെ എന്നിവര്‍പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top