HIGHLIGHTS : KSEB services to be online from December 1
തിരുവനന്തപുരം : കെഎസ്ഇബിയില്‍ പുതിയ കണക്ഷന്‍ അടക്കമുള്ള എല്ലാ അപേക്ഷകളും ഡിസംബര്‍ ഒന്നുമുതല്‍ ഓണ്‍ലൈനിലാക്കി. കെഎസ്ഇബി ഓഫീസുകളില്‍ ഇനിമുതല്‍ നേരിട്ട് ഒരപേക്ഷയും സ്വീകരിക്കില്ല. സേവനം സമയബന്ധിതമായി നടപ്പാക്കാനാണ് പുതിയ തീരുമാനം. സെക്ഷന്‍ ഓഫീസുകളില്‍ നേരിട്ട് അപേക്ഷ സ്വീകരിച്ചാല്‍ നടപടിയെടുക്കുമെന്ന് ചെയര്‍മാന്‍ ബിജു പ്രഭാകര്‍ അറിയിച്ചു.
ഓണ്‍ലൈനില്‍ ആദ്യം ലഭിക്കുന്ന അപേക്ഷ ആദ്യം പരിഗണിക്കണം. വിതരണ വിഭാഗം ഡയറക്ടര്‍ ഇത് കൃത്യമായി നിരീക്ഷിക്കണമെന്നും ചെയര്‍മാന്‍ നിര്‍ദേശം നല്‍കി.
കെഎസ്ഇബിയുടെ വെബ്സൈറ്റിലെ ഉപഭോക്തൃ സേവന പേജില്‍ മലയാളവും തമിഴും കന്നടയും ഉള്‍പ്പെടുത്തും. അപേക്ഷ നല്‍കി രണ്ട് പ്രവൃത്തി ദിവസത്തിനകം സേവനങ്ങള്‍ക്കുള്ള തുക അറിയാനാകും. തുടര്‍ നടപടികളുടെ ഓരോ ഘട്ടവും വാട്‌സാപിലും എസ്എംഎസ് ആയും ഉപയോക്താവിന് അറിയാം.
വിതരണ വിഭാഗം ഡയറക്ടര്‍ക്കുകീഴില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കസ്റ്റമര്‍ കെയര്‍ സെന്റര്‍ പൈലറ്റ് പദ്ധതിയായി സ്ഥാപിക്കും. ഐടി വിഭാഗത്തിന് കീഴിലായിരുന്ന 1912 കോള്‍ സെന്റര്‍ ഇനി കസ്റ്റമര്‍ കെയര്‍ സെന്റര്‍ നമ്പര്‍ ആകും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു