സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവം: മലപ്പുറം ചാമ്പ്യന്മാര്‍

HIGHLIGHTS : State School Science Festival: Malappuram champions

ആലപ്പുഴ : നാല് ദിവസമായി നടന്ന സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് തിരശ്ശീല വീണപ്പോള്‍ മലപ്പുറം ഓവറോള്‍ പട്ടം സ്വന്തമാക്കി. 1,450 പോയിന്റോടെയാണ് നിലവിലെ ചാമ്പ്യന്‍മാരായ മലപ്പുറം കിരീടം സ്വന്തമാക്കിയത്. ഇതോടെ സംസ്ഥാന ശാസ്ത്രോത്സവത്തിന് ആദ്യമായി സംഘാടക സമിതി ഏര്‍പ്പെടുത്തിയ എജ്യുക്കേഷന്‍ മിനിസ്റ്റേഴ്സ് ട്രോഫിയും മലപ്പുറം കൂടെ കൂട്ടി. 1,412 പോയിന്റുമായി കണ്ണൂര്‍ രണ്ടാമതും 1,353 പോയിന്റുമായി കോഴിക്കോട് മൂന്നാമതുമായി.

ശാസ്ത്രമേളയില്‍ ആദ്യ സ്ഥാനക്കാര്‍ തമ്മില്‍ കടുത്ത മത്സരമാണ് നടന്നത്. 121 പോയിന്റോടെ കണ്ണൂര്‍ ഒന്നാമതെത്തിയപ്പോള്‍ ഒരു പോയിന്റ് വ്യത്യാസത്തിലാണ് പാലക്കാട് (120) രണ്ടാം സ്ഥാനത്തെത്തിയത്. 119 പോയിന്റുമായി കോഴിക്കോടും തൃശൂരും മൂന്നാമതെത്തി. സാമൂഹ്യശാസ്ത്രമേളയില്‍ മലപ്പുറം (144) ഒന്നാമതായി. കോഴിക്കോട് (130), വയനാട് (124), എന്നിങ്ങനെയാണ് ആദ്യ സ്ഥാനക്കാര്‍. ഗണിതശാസ്ത്രമേളയില്‍ മലപ്പുറം (278), കണ്ണൂര്‍, (266), കൊല്ലം (248) ആദ്യ സ്ഥാനങ്ങളിലെത്തി. ഐ ടി മേള തൃശൂര്‍ (140) പിടിച്ചെടുത്തു. 126 പോയിന്റുമായി മലപ്പുറം രണ്ടാമതായി. കണ്ണൂര്‍ (123) മൂന്നും കോഴിക്കോട് (120) നാലും സ്ഥാനം നേടി.

sameeksha-malabarinews

പ്രവൃത്തിപരിചയമേളയില്‍ മലപ്പുറം 793 പോയിന്റുമായി തിളങ്ങി. കണ്ണൂര്‍ 778 പോയിന്റുമായി രണ്ടാമതും 751 പോയിന്റുമായി പാലക്കാട് മൂന്നാമതും ഫിനിഷ് ചെയ്തു. സ്‌കൂളുകളില്‍ 140 പോയിന്റോടെ കാസര്‍കോട് കാഞ്ഞങ്ങാട് ദുര്‍ഗ എച്ച് എസ് എസ് ഒന്നാമതെത്തിയപ്പോള്‍ 131 പോയിന്റോടെ വയനാട് ദ്വാരക എസ് എച്ച് എച്ച് എസ് എസ് രണ്ടാം സ്ഥാനം നേടി. 126 പോയിന്റോടെ ഇടുക്കി കൂമ്പന്‍പാറ ഫാത്തിമ മാത ഗേള്‍സ് എച്ച് എസ് എസാണ് മൂന്നാമത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!