കോഴിക്കോട് യുവാവിനെ ലോഡ്ജ് മുറിയില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തി

കോഴിക്കോട് :കോഴിക്കോട് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിന് സമീപത്തെ സ്വകാര്യ ലോഡ്ജ് മുറിയില്‍ യുവാവിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തി. പേരാമ്പ്ര കാവുംതറ സ്വദേശി ഷംസുദ്ദീനെയാണ് വെടിയേറ്റ നിലയില്‍ഡ കണ്ടത്. സ്വയം വെടിവെച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഷംസുദ്ദീനെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്.

ആദ്യം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇന്നലെ വൈകീട്ട് മൂന്നുമണിയോടെയാണ് ഇയാള്‍ ലോഡ്ജില്‍ മുറിയെടുക്കുന്നത്.

രണ്ടു ദിവസമായി ഇയാളെ കാണാനില്ലായിരുന്നു. ഇതെതുടര്‍ന്ന് പേരാമ്പ്ര പൊലീസില്‍ വീട്ടുകാര്‍ പരാതിയും നല്‍കിയിരുന്നു.

പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് ലോഡ്ജില്‍ വെടിയേറ്റ നിലയില്‍ ഷംസുദ്ദീനെ കണ്ടെത്തുന്നത്. ഷംസുദ്ദീന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് ആശുപത്രി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top