കളമശേരി സ്ഫോടനം; പ്രതി ഡൊമിനിക് മാര്‍ട്ടിനുമായി തെളിവെടുപ്പ് ആരംഭിച്ചു

കൊച്ചി: കളമശേരി സ്ഫോടന കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിനുമായി അന്വേഷണ സംഘം തെളിവെടുപ്പ് ആരംഭിച്ചു. വലിയ പൊലീസ് സുരക്ഷയിലാണ് തെളിവെടുപ്പ്. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് പോലീസ് തെളിവെടുപ്പ് ആരംഭിച്ചത്.

പ്രതിയുടെ ആലുവ അത്താണിയിലുള്ള കുടുംബ വീട്ടില്‍ നിന്നാണ് തെളിവെടുപ്പ് ആരംഭിച്ചത്. ഇന്ന് രാവിലെ 9.30ഓടെയാണ് കുടുംബ വീട്ടില്‍ പ്രതിയെ എത്തിച്ചത്. വിശദമായ തെളിവെടുപ്പാണ് ഇവിടെ നടക്കുന്നത്.

ചൊവ്വാഴ്ച വൈകീട്ട് മാര്‍ട്ടിനെ കോടതിയില്‍ ഹാജരാക്കും, കോടതിയില്‍ റിമാനന്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന സമയത്ത് സംഭവവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് പോലീസ് തെളിവെടുപ്പുമായി മുന്നോട്ട് പോകുന്നത്. കണ്‍വെന്‍ഷന്‍ സെന്ററിലും പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്.

ഞായറാഴ്ച രാവിലെ 9.40 നണ് കളമശേരിയിലെ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍നിടെ സ്‌ഫോടനുമണ്ടായത്. സംഭവത്തില്‍ മൂന്ന് പേര്‍ മരിക്കുകയും 51 പേര്‍ക്ക് പരിക്കേറ്റല്‍ക്കുകയും ചെയ്തിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top