സെല്‍ ബ്രോഡ്കാസ്റ്റിങ് മുന്നറിയിപ്പ് സംവിധാനം പരീക്ഷിച്ചു

അടിയന്തിരഘട്ടങ്ങളില്‍ മുന്നറിയിപ്പ് നല്‍കുന്നതിനായുള്ള സെല്‍ ബ്രോഡ്കാസ്റ്റ് സംവിധാനത്തിന്റെ പരീക്ഷണം നടന്നു. ഇതിന്റെ ഭാഗമായി മൊബൈല്‍ ഫോണുകള്‍ പ്രത്യേക തരത്തില്‍ ശബ്ദിക്കുകയും വൈബ്രേറ്റ് ചെയ്യുകയും ചെയ്യ്ത ശേഷമാണ് മെസേജ് വരുന്നത്. ഇതില്‍ ആരും പരിഭ്രന്തരാകേണ്ട സാഹചര്യം ഇല്ലെന്ന് അധികൃതര്‍ അറിയിച്ചു.

”ഇത് ഇന്ത്യാ ഗവണ്‍മെന്റിന്റെ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് സെല്‍ ബ്രോഡ്കാസ്റ്റിംഗ് സിസ്റ്റം വഴി അയച്ച ഒരു സാമ്പിള്‍ ടെസ്റ്റിംഗ് സന്ദേശമാണ്. നിങ്ങളുടെ ഭാഗത്ത് നിന്ന് ഒരു പ്രവര്‍ത്തനവും ആവശ്യമില്ലാത്തതിനാല്‍ ദയവായി ഈ സന്ദേശം അവഗണിക്കുക. നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി നടപ്പിലാക്കുന്ന TEST Pan-India എമര്‍ജന്‍സി അലേര്‍ട്ട് സിസ്റ്റം പരിശോധിക്കുന്നതിനാണ് ഈ സന്ദേശം അയച്ചിരിക്കുന്നത്. പൊതു സുരക്ഷ വര്‍ദ്ധിപ്പിക്കാനും അടിയന്തര ഘട്ടങ്ങളില്‍ സമയോചിതമായ അലേര്‍ട്ടുകള്‍ നല്‍കാനും ഇത് ലക്ഷ്യമിടുന്നു,” എന്നാണ് സന്ദേശം

ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ സെല്‍ ബ്രോഡ്കാസ്റ്റിംഗ് സിസ്റ്റം വഴി എല്ലാ ആന്‍ഡ്രോയിഡ് ഫോണുകളിലും ഇത് അയച്ചു. അവരുടെ സ്മാര്‍ട്ട്ഫോണുകളില്‍ അലേര്‍ട്ട് ലഭിച്ചതിന് ശേഷം, നിരവധി ഉപയോക്താക്കള്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ X (ട്വിറ്റര്‍) പങ്കുവെച്ചു.

ഭൂകമ്പം, സുനാമി, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളുണ്ടാകുന്ന അടിയന്തിരഘട്ടങ്ങളില്‍ മുന്നറിയിപ്പ് നല്‍കുന്നതിനായുള്ള സെല്‍ ബ്രോഡ്കാസ്റ്റ് സംവിധാനത്തിന്റെ പരീക്ഷണമാണ് നടന്നത്. പകല്‍ 11 മണി മുതല്‍ നാലുമണി വരെയുള്ള സമയത്താണ് മൊബൈലുകള്‍ പ്രത്യക രീതിയില്‍ ശബ്ദിക്കുകയും മുന്നറിയിപ്പുകള്‍ ഫോണില്‍ ലഭിക്കുകയും ചെയ്യുന്നത്.

ദേശീയ ദുരന്ത നിവാരണ അതോറിറ്റി,ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ്, സംസ്ഥാന- ജില്ലാ ദുരന്തനിവാരണ അതോറിറ്റികള്‍ എന്നിവ ചേര്‍ന്നാണ് സെല്‍ ബ്രോഡ്കാസ്റ്റിംഗ് സംവിധാനം പരീക്ഷിക്കുന്നത്. മൊബൈല്‍ നെറ്റ് വര്‍ക്ക് പരിഗണിക്കാതെ ഒരു പ്രത്യേക പ്രദേശത്തെ എല്ലാ ഫോണുകളിലേക്കും ടെക്‌സ്റ്റ് സന്ദേശങ്ങള്‍ അയക്കാന്‍ മൊബൈല്‍ ഓപ്പറേറ്റര്‍മാരെ അനുവദിക്കുന്ന ഒരു സാങ്കേതികവിദ്യയാണ് സെല്‍ ബ്രോഡ്കാസ്റ്റിംഗ് സിസ്റ്റം.

 

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top