കോഴിക്കോട്:എലത്തൂരില്‍ ട്രെയിന്‍ യാത്രക്കാരെ ആക്രമിച്ച സംഭവം അറിഞ്ഞയുടന്‍ രാത്രി തന്നെ ജില്ലാ കളക്ടറെ ഫോണില്‍ ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വിലയിരുത്തിയതായി വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. സിറ്റി പോലീസ് കമ്മീഷണറോട് ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ നിര്‍ദ്ദേശം നല്‍കി.
സംഭവത്തിന്റെ ഗൗരവം മുഖ്യമന്ത്രിയെയും ബോധ്യപ്പെടുത്തി. പഴുതുകളടച്ചുള്ള അന്വേഷണത്തിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതാണെന്ന് മന്ത്രി അറിയിച്ചു.
സംഭവത്തില്‍ പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ ചികില്‍സ ഉറപ്പുവരുത്തുന്നതിന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




