Section

malabari-logo-mobile

കോഴിക്കോട് ട്രെയിനിനുള്ളില്‍ യാത്രക്കാരെ പെട്രോളൊഴിച്ച് തീകൊളുത്തി; ട്രാക്കില്‍ 3 പേര്‍ മരിച്ച നിലയില്‍; 9 പേര്‍ക്ക് പൊള്ളലേറ്റു

HIGHLIGHTS : Inside Kozhikode train, passengers were doused with petrol and set on fire; 3 dead on track; 9 people were burnt

കോഴിക്കോട്: ഓടുന്ന ട്രെയിനില്‍ യാത്രക്കാര്‍ക്ക് നേരെ പെട്രോളൊഴിച്ച് തീ കൊളുത്തി. ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനിലാണ് സംഭവം. തീപിടിത്തത്തിനു പിന്നാലെ സ്ത്രീയുടെയും കുഞ്ഞിന്റെയും പുരുഷന്റെയും മൃതദേഹം രണ്ടു മണിക്കൂറിനു ശേഷം പുലര്‍ച്ചെ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. ട്രെയിനില്‍ യാത്ര ചെയ്ത പാപ്പിനശ്ശേരി സ്വദേശി റഹ്‌മത്ത് സഹോദരിയുടെ മകള്‍ സുഹറ, മട്ടന്നൂര്‍ സ്വദേശി നൗഫിക് എന്നിവരാണ് മരണപ്പെട്ടത്.

ഇന്നലെ രാത്രി 9.30നാണ് സംഭവം. തീകൊളുത്തിയത് കോഴിക്കോട് എലത്തൂര്‍ പാലത്തില്‍ വെച്ചാണ്. D1 കമ്പാര്‍ട്ട്‌മെന്റിലാണ് തീ പടര്‍ന്നത്. സംഭവത്തില്‍ 9 പേര്‍ക്ക് പൊള്ളലേറ്റു. 5 പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നുപേര്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

sameeksha-malabarinews

പൊള്ളലേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പെട്രോളൊഴിച്ചാണ് തീ കൊളുത്തിയത്. സ്ത്രീകള്‍ക്കാണ് ഗുരുതരമായ പരിക്ക്. അക്രമിയെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ലെന്ന് പ്രാഥമിക വിവരം. തീയിട്ടയാളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി.

അക്രമി ചുവന്ന ഷര്‍ട്ട് ധരിച്ച ആളാണെന്നാണ് മറ്റ് യാത്രക്കാര്‍ പറയുന്നത്. 5 പേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ട്രെയിനിന് തീ പിടിച്ചു എന്നാണ് യാത്രക്കാര്‍ ആദ്യം കരുതിയത്. പിന്നീട് ചങ്ങല വലിച്ച് നിര്‍ത്തുകയായിരുന്നു. കോഴിക്കോട് നിന്ന് 10 കിലോമീറ്റര്‍ ദൂരം ട്രെയിന്‍ പുറപ്പെട്ട് എത്തിയതിന് ശേഷമാണ് അക്രമം നടന്നത്. കണ്ണൂരിലെത്തിയ ട്രെയ്‌നില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥലും ആര്‍പിഎഫ് ഉദ്യോഗസ്ഥരും പരിശോധന നടത്തി. ഡിവണ്‍ ഡി2 കോച്ചുകള്‍ സീല്‍ ചെയ്തു.

ഈ സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടെ എലത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ സമീപം ട്രാക്കില്‍ ബാഗ് കണ്ടെത്തി. ട്രെയിനില്‍ അക്രമം നടത്തിയ ആളുടേതാണ് ബാഗെന്നാണ് സംശയം. ബാഗില്‍ അര കുപ്പിയോളം പെട്രോളിന് സമാനമായ വസ്തുവും ലഘുലേഖകളും മൊബൈല്‍ ഫോണുകളും കണ്ടെത്തിയതായാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരം. അപ്രതീക്ഷിതമായ ആക്രമണമായിരുന്നു തിരക്ക് കുറഞ്ഞ ട്രെയിനില്‍ നടന്നത്. ഡി വണ്‍ കോച്ചിലെത്തിയ അക്രമി യാതൊരു പ്രകോപനവുമില്ലെയാണ് യാത്രക്കാര്‍ക്കുമേല്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയത്. പൊള്ളലേറ്റ് ഭയന്നവര്‍ നിലവിളക്കുന്നതിനിടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!