കോഴിക്കോട് കാട്ടുപന്നിയുടെ കുത്തേറ്റ് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്

കോഴിക്കോട്/ഉള്ള്യേരി : കാട്ടുപന്നിയുടെ കുത്തേറ്റ് ഉള്ള്യേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റു. നടുവണ്ണൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌ക്കൂള്‍ 9-ാം ക്ലാസ് വിദ്യാര്‍ത്ഥിനി ഉള്ള്യേരി ചിറക്കര പറമ്പ് മനോജിന്റെ മകള്‍ അക്ഷിമ(14)യ്ക്കാണ് പരിക്കേറ്റത്.

സ്‌കൂളിലേക്ക് നടന്നുപോകുന്നവഴി കഴിഞ്ഞദിവസമാണ് കുട്ടിയെ കാട്ടുപന്നി ആക്രമിച്ചത്. പിന്‍ഭാഗത്ത് കുത്തേറ്റ അക്ഷിമയെ ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയി.

സംഭവത്തില്‍ കുട്ടിയുടെ രക്ഷിതാക്കള്‍ ഡിവിഷണ്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് പരാതി നല്‍കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top