Section

malabari-logo-mobile

കോഴിക്കോട് പേവിഷ ബാധ തീവ്രയജ്ഞത്തിന് തുടക്കമായി;4 ഹോട്ട് സ്‌പോട്ട് കേന്ദ്രങ്ങള്‍

HIGHLIGHTS : Kozhikode rabies campaign launched; 4 hot spot centres

കോഴിക്കോട് :കോര്‍പ്പറേഷന്‍ പരിധിയിലാണ് പേവിഷ ബാധ തീവ്ര യജ്ഞത്തിന് തുടക്കമായി. കോര്‍പ്പറേഷന്റെ പരിധിയില്‍ 4 കേന്ദ്രങ്ങളാണ് ഹോട്ട്‌സ്‌പോട്ട് ആയിട്ട് മാര്‍ക്ക് ചെയ്തിരിക്കുന്നത്. കഴിഞ്ഞദിവസം മൂന്നു ആളുകള്‍ക്ക് നായയുടെ കടിയേറ്റ നടുവട്ടത്താണ് ഇന്ന് ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചിരിക്കുന്നത്.

കോര്‍പ്പറേഷന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. ഇവിടെയുള്ള തിരുനായാകളെ പിടികൂടി വാക്‌സിനേഷന്‍ സെന്ററില്‍ എത്തിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന തീവ്ര യജ്ഞമാണ് ലക്ഷ്യമിടുന്നത്. തുടര്‍ന്നായിരിക്കും ആയിരിക്കും ഇതിനു സമാന്തരമായി എബിസി പരിപാടി നടപ്പിലാക്കുക.

sameeksha-malabarinews

മറ്റു തദ്ദേശസ്ഥാപനങ്ങളിലേക്ക് സര്‍ക്കാര്‍ നിശ്ചയിച്ചത് പ്രകാരമുള്ള ക്രമീകരണങ്ങളോടെ അടുത്തുതന്നെ തുടങ്ങാനാകും എന്ന് വെറ്റിനറി ഓഫീസര്‍ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!