പരപ്പനങ്ങാടി: കൊല്ലം ജില്ലാ കോടതി ബാര്‍ അസോസിയേഷന്‍ മെമ്പര്‍ അഡ്വക്കറ്റ് എസ്.ജയകുമാറിനെ കരുനാഗപ്പള്ളി പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് പരപ്പനങ്ങാടി ബാര്‍ അസോസിയേഷന്‍ പ്രതിഷേധം രേഖപ്പെടുത്തി.
അഡ്വക്കറ്റ് എസ് ജയകുമാറിനെതിരെ കള്ളക്കേസ് എടുത്തത് നിയമം ലംഘിച്ച് കൈയ്യാമം വെച്ച് വീഡിയോ ചിത്രീകരിച്ച് വ്യാജപ്രചകണം നടത്തുകയും ചെയ്തതില്‍ ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതികെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും സ്വതന്ത്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധ നടപടികളുമായി മുന്നോട്ട് പോകുമെന്നും പരപ്പനങ്ങാടി ബാര്‍ അസോസിയേഷന്‍ ഐക്യകണ്‌ഠേന പ്രമേയം പാസ്സാക്കി.
പ്രതിഷേധ യോഗത്തില്‍ ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വക്കറ്റ് എന്‍ മുഹമ്മദ് ഹനീഫ, പ്രസിഡന്റ് അഡ്വക്കറ്റ് വനജ വള്ളിയില്‍, അഡ്വക്കറ്റ് കെ.ടി ബാലകൃഷ്ണന്‍, അഡ്വക്കറ്റ് പി ദാവൂദ്, അഡ്വക്കറ്റ് ടി.കുഞ്ഞമ്മദ് എന്നിര്‍ സംസാരിച്ചു.




