ശ്രീചിത്ര പുവര്‍ ഹോമില്‍ 14 കാരന് സഹപാഠികളുടെ മര്‍ദ്ദനം

തിരുവനന്തപുരം: ശ്രീചിത്ര പുവര്‍ ഹോമില്‍ പതിനാലുകരന് സഹപാഠികളുടെ മര്‍ദ്ദനം. ആര്യനാട് സ്വദേശയായ 14 കാരനെയാണ് സഹപാഠികളായ അഞ്ച്‌പേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചത്.

മര്‍ദ്ദനമേറ്റ കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ മാസം ആറിന് ശ്രീചിത്ര പുവര്‍ ഹോമില്‍ നടന്ന ഓണാഘോഷ പരിപാടികള്‍ക്ക് ശേഷമാണ് സംഭവം നടന്നത്.

പരിപാടിക്ക് ശേഷം എട്ടാം തിയതി കുട്ടി വീട്ടിലെത്തിയപ്പോള്‍ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍ കണ്ട വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് കുട്ടി കാര്യം പറഞ്ഞത്. തുടര്‍ന്ന് കുട്ടിയെ ഉടന്‍ തന്നെ നെടുമങ്ങാടുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ടുപോയി. എന്നാല്‍ ദേഹാസ്വാസ്ഥ്യം തുടര്‍ന്നതോടെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top